ബൈബിള്‍ പഠനം തര്‍ക്കം വെര്‍ജിനിയ ദമ്പതികള്‍ ധാരണയിലെത്തി. – പി.പി. ചെറിയാന്‍

വെര്‍ജിനിയ: വെര്‍ജിനിയ എവര്‍ഗ്രീന്‍ സീനിയര്‍ ലിവിംഗ് അപ്പാര്‍ട്ട്‌മെന്റിലെ ഒരു മുറിയില്‍ നടന്നു വന്നിരുന്ന ബൈബിള്‍ ക്ലാസ് അധികൃതര്‍ നിര്‍ത്തിവെച്ചതിനെതിരെ പ്രായം ചെന്ന ദമ്പതിമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഒത്തുതീര്‍പ്പായതായി ജനുവരി ആദ്യവാരം ദമ്പതിമാരുടെ അറ്റോര്‍ണി ലിയ പാറ്റേഴ്‌സണ്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് റൂമില്‍ നടന്നു വന്നിരുന്ന ബൈബിള്‍ പഠനം ആഴ്ചയില്‍ ഒരു ദിവസം നടത്തുന്നതിനും ധാരണയായതായി അറ്റോര്‍ണി പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ബൈബിള്‍ പഠനം നിരോധിച്ചുകൊണ്ട് അപ്പാര്‍ട്ടമെന്റ് അധികൃതര്‍ ഉത്തരവിട്ടത്. ഈ ഒത്തുതീര്‍പ്പു വലിയൊരു ആശ്വാസമായതായി പ്രാദേശിക ചര്‍ച്ച് പാസ്റ്റര്‍ കെന്നത്ത് പറഞ്ഞു.
ബൈബിള്‍ ക്ലാസ് നടത്തിയതിന്റെ പേരില്‍ കെന്‍, ലീ ഹൂഗ് എന്നിവരെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കുമെന്നും ഭീഷിണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഫസ്റ്റ് ലിബര്‍ട്ടി ലൊ ഫേമാണ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തത്. വിശ്വാസ സംരക്ഷണത്തിനുള്ള അവകാശമാണ് നിഷേധക്കപ്പെട്ടതെന്ന് ചൂണ്ടികാണിച്ചായിരുന്നു ലൊസ്യൂട്ട്. ലൊസ്യൂട്ട് ഒത്തുതീര്‍പ്പാക്കിയതില്‍ ഫിനാന്‍ഷ്യല്‍ അവാര്‍ഡ് : ഉള്‍പ്പെടുന്നുണ്ടെന്നും, എന്നാല്‍ അതേകുറിച്ചു കൂടുതല്‍ വിശദീകരിക്കാനാവില്ലെന്നും അറ്റോര്‍ണി പറഞ്ഞു. ഫെയര്‍ ഹൗസിംഗ് ആക്ടിന്റെ ലംഘനമാണ് ബൈബിള്‍ പഠന നിരോധനമെന്നും അറ്റോര്‍ണി പറഞ്ഞു. ദമ്പതികള്‍ ഈ ഒത്തുതീര്‍പ്പില്‍ ആഹ്ലാദം പങ്കിട്ടും മതസ്വാതന്ത്ര്യത്തിന്റെ മറ്റൊരു വിജയം കൂടിയാണിതെന്നും അവര്‍ പറഞ്ഞു.