കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. 45 യാത്രക്കാരുമായി പോകുകയായിരുന്ന സ്ലീപ്പര്‍ കോച്ച് ബസാണ് ഗിനോയി ഗ്രാമത്തിനു സമീപം അഗ്‌നിക്കിരയായത്. വെള്ളിയാഴ്ച രാത്രി ഒന്പതരയോടെയായിരുന്നു അപകടം.
ജയ്പൂരില്‍നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു.