gnn24x7

സുഹാസ് സുബ്രമണ്യന്‍-വെര്‍ജിയ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു അമേരിക്കന്‍ – പി പി ചെറിയാന്‍

0
266
gnn24x7

വെര്‍ജിനിയ: വെര്‍ജിനിയ സംസ്ഥാന നിയമ സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദു – അമേരിക്കന്‍ സുഹാസ് സുബ്രമണ്യന്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൗസ് ഡെലിഗേറ്റ് ക്ലാര്‍ക്ക് സുസറ്റ് ഡെന്‍സ്ലൊയുടെ മുമ്പാകെയാണ് സത്യ പ്രതിജ്ഞ ചെയ്തത്. വെര്‍ജിനിയ ഡിസ്ട്രിക്ട് 87–ല്‍ നിന്നാണ് സുബ്രമണ്യന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

വെര്‍ജിനിയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ എന്നല്ല ആദ്യ ഹിന്ദു അമേരിക്കന്‍ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം സുഹാസ് പറഞ്ഞു. ഹിന്ദു അമേരിക്കന്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെന്താണെന്ന ചോദ്യത്തിന് ഞാന്‍ മത്സരിച്ച മണ്ഡലത്തില്‍ കൂടുതല്‍ ഹിന്ദുക്കളാണെന്നും ഹിന്ദുയിസം എല്ലാ മതവിശ്വാസങ്ങളെയും ഒരുപോലെ അംഗീകരിക്കുന്നുണ്ടെന്നും സുഹാസ് പറഞ്ഞു. സുബ്രമണ്യന്റെ ട്വിറ്ററിലാണ് ഇതു സംബന്ധിച്ചു വിശദീകരണം നല്‍കിയിട്ടുള്ളത്. വൈറ്റ് ഹൗസ് ടെക്‌നോളജി പോളസി അഡ്വൈസറായിരുന്ന ഇദ്ദേഹം ഡമോക്രാറ്റിക്ക് ടിക്കറ്റിലാണ് മത്സരിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബില്‍ ഡ്രെണ്ണന് 37.9 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ സുബ്രമണ്യന് 62 ശതമാനം വോട്ടു നേടാനായി. 2022 ജനുവരി 12 വരെയാണ് സുഹാസിന്റെ കാലാവധി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here