gnn24x7

ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ്; 41 പേര്‍ക്ക് രോഗബാധയെന്ന് ഔദ്യോഗിക സ്ഥിതീകരണം, രണ്ടു പേര്‍ മരണപ്പെട്ടു

0
252
gnn24x7

ബീജിങ്: ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം രണ്ടു പേര്‍ മരണപ്പെടുകയും 41 ഓളം പേര്‍ക്ക് ഔദ്യോഗികമായി വൈറസ് ബാധ സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പകര്‍ച്ച വ്യാധികളെ കുറിച്ച് പഠിക്കുന്ന എം.ആര്‍.സി സെന്റര്‍ 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് സര്‍ക്കാരിനും ലോകാരോഗ്യ സംഘടനയ്ക്കും ഉള്‍പ്പെടെ പകര്‍ച്ച വ്യാധികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സ്ഥാപനമാണ് എം.ആര്‍.സി. ചൈനയ്ക്ക് പുറമേ തായ്‌ലന്‍ഡിലും ജപ്പാനിലും രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപിക്കുന്നതോടെ സിംഗപ്പൂര്‍ ഹോംകോങ് എന്നിവിടങ്ങളിലെ എയര്‍ പോര്‍ട്ടുകളില്‍ വുഹാനില്‍ നിന്നും വരുന്ന ജനങ്ങളുടെ മേല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. യു.എസിലെ സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളും സമാന സുരക്ഷാമാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

വൈറസ് ബാധിച്ച മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.

കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്ന കേസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.

2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്നവൈറസ് ഒരു കൊറോണ വൈറസായിരുന്നു.

ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here