gnn24x7

സെൻസസ് ആരംഭിച്ചു; മാർച്ച് 31-നു മുൻപ് ഓൺലൈനിൽ പൂരിപ്പിക്കാം – പി.പി.ചെറിയാൻ

0
232
gnn24x7

Picture

വാഷിംങ്ടൺ ഡി.സി: 2020 സെൻസസിന്റെ ഭാഗമായി ഓൺലൈൻ അപേക്ഷകൾ എത്രയും വേഗം പൂരിപ്പിച്ചയക്കണമെന്ന് യു.എസ്.സെൻസസ് ബ്യൂറോ വീടുകളിലേക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചു.

ഓരോ വീടുകളിലും സെൻസസ് ഐ ഡി പ്രത്യേകമായി നൽകിയിട്ടുണ്ട്. പത്തു മിനിട്ട് മാത്രം സമയമെടുത്ത് പൂരിപ്പിക്കാവുന്നതാണ് ഈ അപേക്ഷകൾ എന്നും അറിയിപ്പിൽ പറയുന്നു.

ഓൺലൈനിൽ എത്രയും വേഗം അപേക്ഷകൾ പൂരിപ്പിക്കണമെന്നും അതിന് my2020censos.gov. എന്ന വെബ് സൈറ്റ് ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിനു മുമ്പ് പൂരിപ്പിക്കാത്തവർക്ക് മെയ്ലിൽ ചോദ്യങ്ങൾ ഉൾപ്പെടുന്ന പാക്കേജ് ലഭിക്കുമെന്നും സെൻസസ് ബ്യൂറോ അറിയിച്ചു.

ഓരോ വീടുകളിലുമുള്ള മുതിർന്നവർ, കുട്ടികൾ, എന്നിവരുടെ വിവരങ്ങളാണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്. വോട്ടർ പട്ടിക പുതുക്കുന്നതിനും ഓരോ സംസ്ഥാനത്തിനും ജനസംഖ്യാ കണക്കനുസരിച്ചും ഫെഡറൽ എന്നു വിഭജിക്കുന്നതിനു ഇത് വളരെ അത്യന്താപേക്ഷിതമാണെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള നിയമമനുസരിച്ചു ജനസംഖ്യാ കണക്കെടുപ്പിൽ എല്ലാവരും പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 1-844-330 2020 എന്ന നമ്പറിൽ ബന്ധപ്പെടാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here