gnn24x7

കോവിഡ് 19 രണ്ട് ലോക മഹായുദ്ധങ്ങളെക്കാൾ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നുവെന്ന് മർത്തോമ്മാ മെത്രാപ്പോലീത്ത – പി.പി.ചെറിയാൻ

0
218
gnn24x7

Picture

ഡാളസ്/തിരുവല്ല: – രണ്ട് ലോക മഹായുദ്ധങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച പരിഭ്രാന്തിയെക്കാൾ ഭീതിജനകമായ അന്തരീക്ഷമാണ് കോവിഡ് 19 മൂലം സംജാതമായിരിക്കുന്നതെന്ന് മലങ്കര മർത്തോമ്മാ സഭാ പരമാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമ്മ.

മാർച്ച് 22 ഞായറാഴ്ച രാവിലെ തിരുവല്ല പൂലാത്തീനിൽ നടന്ന ആരാധനയ്ക്ക് നേതൃത്വം നൽകിയ ശേഷം ലോകമെമ്പാടുമുള്ള മാർത്തോമ്മ സഭാംഗങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് മെത്രാപ്പോലീത്ത തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയുടെ പരിണിത ഫലമാണ് കൊറോണ വൈറസുപോലുള്ള മാരകരോഗങ്ങൾക്ക് കാരണമായിരിക്കുന്നതെന്നും മെത്രാപോലീത്താ പറഞ്ഞു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നൽകിയ നിർദ്ദേശങ്ങൾ പാലിച്ചു മാർത്തോമ്മാ സഭ പരസ്യാരാധനകളെല്ലാം മാറ്റി വച്ച സാഹചര്യത്തിൽ തിരുമേനിയും സഭാ സെക്രട്ടറിയും ഉൾപ്പെടെ പരിമിത അംഗങ്ങൾ പങ്കെടുത്ത പരസ്യരാധനയിൽ സഭയായി നിശ്ചയിച്ചിരുന്ന “കൂനിയായ സ്ത്രീയുടെ അത്ഭുത രോഗശാന്തി ” എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനപ്രസംഗം നടത്തി.

കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്നവർക്കും അതിനെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന ഭരണാധികാരികളെയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു. രോഗലക്ഷണമുണ്ടെങ്കിൽ മറച്ചു വക്കരുതെന്നും അധികാരികളെ വിവരം അറിയിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അത് ക്രൈസ്തവ ധർമ്മമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

പുലാത്തിനിൽ നിന്നുള്ള ആരാധനയുടെ തൽസമയ ദൃശ്യങ്ങൾ പതിനായിരങ്ങളാണ് യു-ട്യൂബിലൂടെ ദർശിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here