gnn24x7

ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിനു 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

0
246
gnn24x7

മിനിയാപൊളിസ് നഗരസഭയ്ക്ക് എതിരെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ സിവില്‍ കേസിൽ 27 മില്യണ്‍ ഡോളര്‍ ( 200 കോടിയോളം ഇന്ത്യന്‍ രൂപ)ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിനു നല്കാൻ തീരുമാനമായി.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാര്‍ ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തിലാണ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാല് പൊലീസുകാര്‍ ചേര്‍ന്ന് ജോർജിനെ അറസ്റ്റ് ചെയ്യുകയും ജോർജിന്റെ കഴുത്തിൽ കാൽമുട്ട് വെച്ച് അമർത്തി കൊലപ്പെടുത്തുകയുമായിരുന്നു.

മേയർ ജേക്കബ് ഫ്രെ ഈ കരാറിനെ മിനിയാപൊളിസിന്റെ ഭാവിയിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിച്ചു. മിസ്റ്റർ ഫ്ലോയിഡിന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്നവരിൽ ഒരാളായ സിവിൽ റൈറ്റ്സ് അഭിഭാഷകൻ ബെൻ ക്രുമ്പ് പറഞ്ഞു, ഇത് മറ്റ് കമ്മ്യൂണിറ്റികൾക്ക് ഒരു മാതൃകയാക്കാം എന്ന്.

മിനിയാപൊളിസ് നഗരസഭ, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് എതിരെയാണ് സിവില്‍ കേസ് ഉണ്ടായിരുന്നത്. ആദ്യമായാണ് ഒരു ക്രിമിനല്‍ കേസിന് മുന്‍പ് സിവില്‍ കേസ് ഒത്തുതീര്‍പ്പിലെത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here