gnn24x7

നായക്കു നേരെ ഉതിര്‍ത്ത വെടിയുണ്ട യുവതിയുടെ ജീവന്‍ കവര്‍ന്നു; പോലീസ് ഓഫീസര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് – പി.പി.ചെറിയാന്‍

0
181
gnn24x7

Picture

ആര്‍ലിംഗ്ടണ്‍: വെല്‍ഫെയര്‍ ചെക്കിനെത്തിയ ആര്‍ലിംഗ്ടണ്‍ പോലീസ് ഓഫീസര്‍ക്ക് നേരെ കുരച്ച് അടുത്തു വന്ന നായയെ വെടിവച്ചത് അബദ്ധത്തില്‍ ചെന്ന് പതിച്ചത് ഉറങ്ങിക്കിടന്നിരുന്ന മുപ്പതുകാരിയുടെ ദേഹത്തായിരുന്നു. സംഭവത്തില്‍ യുവതി മരിക്കാനിടയായ കേസില്‍ ഇന്ത്യന്‍- അമേരിക്കന്‍ വംശജനും, അര്‍ലിംഗ്ടണ്‍ എക്‌സ് പോലീസ് ഓഫീസറുമായിരുന്ന രവി സിംഗിനെ ടെറന്റ് കൗണ്ടി ഗ്രാന്റ് ജൂറി ക്രിമിനലി നെഗ്‌ളിജന്റ് ഹോമിസൈഡിന് കേസെടുത്തു. സെപ്റ്റംബര്‍ 16 നാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

2019 ഡിസംബറിലായിരുന്നു സുഭവം. മുറ്റത്തെ പുല്‍ത്തകിടിയില്‍ ആരോ വന്നിരിക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് രവി സിംഗ് വെല്‍ഫയര്‍ ചെക്കിനായി എത്തിയത്. ഇതേ സമയം രവി സിംഗിന് നേരെ അഴിച്ചു വിട്ടിരുന്ന നായ കുരച്ചു കൊണ്ട് ചാടി വീണു. നായയ്ക്കു നേരെ നിരവധി തവണ വെടിയുതിര്‍ത്തതിനിടയില്‍ ആരുടെയോ നിലവിളി കേട്ടു. വെടിയേറ്റതു പുല്‍ത്തകിടിയില്‍ ഉറങ്ങിക്കിടന്നിരുന്ന ആര്‍ലിംഗ്ടണ്‍ ഫയര്‍ ക്യാപ്റ്റന്റെ മുപ്പതു വയസ്സുള്ള മകള്‍ മേഗി ബ്രൂക്കറുടെ ദേഹത്തായിരുന്നു. അവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒമ്പതും പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളുടെ മാതാവായിരുന്നു മേഗി. നായ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

സംഭവത്തിനുശേഷം സിംഗ് ജോലി രാജിവച്ചു. യഥാര്‍ത്ഥത്തില്‍ കുരച്ച് അടുത്തു വന്നതു ഒരു പപ്പി യായിരുന്നു. ഇതിനെ നേരിടാന്‍ ഒരു ഓഫീസര്‍ തേക്കുപയോഗിച്ചു എന്നത് അസാധാരണമാണെന്നു മേഗിയുടെ പിതാവ് പറഞ്ഞു. മരിച്ച മകള്‍ക്ക് നീതി കിട്ടുന്നതിനുള്ള ആദ്യ പടിയാണിത് പിതാവ് കൂട്ടിച്ചേര്‍ത്തു. സ്വയരക്ഷയ്ക്ക് വെടിയുതിര്‍ക്കുന്നതിനുള്ള അവകാശം ഓഫീസര്‍ക്കാണെന്നും യുവതി കിടന്നിരുന്നത് പുറത്തായിരുന്നുവെന്നും രവിയുടെ അറ്റോര്‍ണി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here