gnn24x7

ഇറാന്‍റെ മിസൈലാക്രമണം: 34 യുഎസ് സൈനികരുടെ തലച്ചോറിന് പരിക്ക്

0
226
gnn24x7

വാഷിംഗ്‌ടണ്‍: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ 34 യുഎസ് സൈനികറുടെ തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റതായി പെന്റഗണ്‍. 

ഇതില്‍ പതിനൊന്നുപേര്‍ പരിക്കില്‍ നിന്നും മോചിതരായെന്നും പെന്റഗണ്‍ അറിയിച്ചു. ഇതില്‍ നിന്നും നേരത്തെ അമേരിക്കന്‍ സൈന്യം പ്രഖ്യാപിച്ചതിലും ഗുരുതരമാണ് വിഷയങ്ങളെന്നാണ് വ്യക്തമാകുന്നത്.

ഇറാന്‍റെ അക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ പോലും കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും നേരത്തെ അവകാശപ്പെട്ടത്.

ആ അവകാശവാദങ്ങള്‍ തെറ്റാണെന്ന്‍ തെളിയിക്കുന്നതാണ് പെന്റഗണ്‍ വെളിപ്പെടുത്തല്‍. കൂടാതെ പരുക്കേറ്റവരിൽ 17 പേർ ജർമനിയിൽ ചികിത്സയിലായിരുന്നു. ഇതിൽ എട്ട് പേർ യുഎസിൽ തിരിച്ചെത്തിയിട്ടുണ്ട്. ഒൻപതു പേർ ജർമനിയിൽ തന്നെ തുടരുകയാണെന്നും പെന്റഗൺ അറിയിച്ചു. 

ആക്രമണത്തിൽ തങ്ങളുടെ 11 സൈനികർക്കു പരിക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണു വ്യക്തത വരുത്തി പെന്റഗൺ ഇപ്പോള്‍ രംഗത്തെത്തിയത്. പെന്റഗൺ വക്താവ് ജൊനാതൻ ഹോഫ്മാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആക്രമണം നടക്കുമ്പോൾ 1500 സൈനികരും ബങ്കറുകളിലായിരുന്നു. തലവേദനയും, തലചുറ്റലും, വെളിച്ചത്തോട് അലര്‍ജ്ജിയും, ഓക്കാനവുമാണ് സൈനികരില്‍ കാണുന്നതെന്ന് ഹോഫ്മാന്‍ പറഞ്ഞു. 

എന്നാല്‍ സൈനികരുടെ പരിക്ക് വലിയ കാര്യമല്ലെന്ന തരത്തിലായിരുന്നു ട്രംപിന്‍റെ പ്രതികരണം. ചിലര്‍ക്ക് ചെറിയൊരു തലവേദനയും പ്രശ്‌നങ്ങളും ഉണ്ടെന്ന് കേട്ടെന്നാണ് ട്രംപ്‌ പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here