ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ മാറ്റമില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗിൽ ചേതേശ്വർ പൂജാര ആറാം സ്ഥാനത്തും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എട്ടാം സ്ഥാനത്തുമാണ്. 928 റേറ്റിംഗ് പോയിന്റുമായാണ് കോഹ്ലി ഒന്നാമത് തുടരുന്നത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയിന്റുമായി രണ്ടാമതുണ്ട്.
ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറ ആറാം സ്ഥാനം നിലനിർത്തിയപ്പോൾ അശ്വിൻ എട്ടാമതും മുഹമ്മദ് ഷാമി പത്താമതുമുണ്ട്. ഓസീസിന്റെ പാറ്റ് കമ്മിൻസ് ആണ് ഒന്നാമത്.