
ഡാളസ്: സി.എംഎസ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന വിദ്യാസൗഹൃദം യു.എസ് ചാപ്റ്റര്‍ ആരംഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 24-ന് ശനിയാഴ്ച രാവിലെ 9.30. ഇഎസ്ടി (7 പി.എം ഐ.എസ്ടി) സൂം സെഷനില്‍ നടത്തപ്പെടുന്നു. യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇമ്പാക്ട് ചീഫ് രാമു ദാമോദരന്‍ ഐഎഫ്എസ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. സി.എം.എസ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പലും സി.എസ്.ഐ സിനഡ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ജോര്‍ജ് കോശി ഗസ്റ്റ് ഓഫ് ഓണര്‍ ആയി പങ്കെടുക്കും.
ഈ വര്‍ഷം ഗ്രാഡുവേറ്റ് /പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. സമര്‍ത്ഥരും സാമ്പത്തികമായി സഹായം ആവശ്യമുള്ളവരുമായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തായിരിക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. അമേരിക്കയിലും കാനഡയിലും ഉള്ള പൂര്‍വ്വവിദ്യാത്ഥികളാണ് ഇവ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് ജോഷ്വ, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും. സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്നതുമാണ്.
ZOOM Meeting ID 835 7535 3074
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രസിഡന്റ് പ്രൊഫ. സണ്ണി മാത്യൂസ് 201 7368767, sunnymat101@yahoo.com
സെക്രട്ടറി കോശി ജോര്‍ജ്് (718314817, koshygeorge47@gmail.com
ട്രഷറര്‍ ഡോ. ടി.വി. ജോണ് 7328299238, tvjohn2020@gmail.com
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.






































