gnn24x7

എഫ്.ബി.ഐ ഡയറക്ടറെ പുറത്താക്കാന്‍ ട്രംപിന്റെ ആലോചന

0
229
gnn24x7

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അത്യാസന്നമായ നിലയില്‍ നില്‍ക്കേ, വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സഹായക വിവരങ്ങള്‍ തന്ന് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതിനാല്‍ ട്രംപ് എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രാഷ്ട്രീയപരമായി അമേരിക്കയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം ട്രംപിന് ചൈനീസ് ബാങ്കില്‍ നിക്ഷേപം ഉണ്ടെന്ന ആരോപണം ഉയര്‍ന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിഞ്ഞിരുന്നു.

എഫ്.ബി.ഐ ഡയറക്ടറുടെ ഭാഗത്തു നിന്നും തനിക്ക് ഗുണകരമായിട്ടുള്ള ഒരു നീക്കങ്ങളും ഉണ്ടാവുന്നില്ലെന്നാണ് ട്രംപിന്റെ ഓഫീസും ട്രംപും അവകാശപ്പെടുന്നത്. അതേ സമയം എതിരാളിയായ ബൈന്‍ഡനും മകന്‍ ഹണ്ടര്‍ക്കുമെതിരെ ട്രംപ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ട്രംപ് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് സാധ്യമാവാത്തതിന്റെ അമര്‍ഷവും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുമുണ്ട്. ഇതുപോലെ 2016 ല്‍ ഹിലാരി ക്ലിന്റെന് എതിരെ ഇമെയില്‍ ആരോപണം ഉയര്‍ന്നുവന്നത് ഇലക്ഷന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇലക്ഷന് വെറും 11 ദിവസം മുന്‍പ് ഉയര്‍ന്നുവന്ന ഈ ആരോപണം ഇലക്ഷനില്‍ നന്ാനയി ബാധിക്കുകയും ഹിലാരിക്ക് അത് വിരുദ്ധമായി ബാധിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിലുള്ള ഒരു നടപടിയ്ക്കാണ് വാസ്തവത്തില്‍ ട്രംപ് ഒരുങ്ങിയിരുന്നത്. അതിന് വാസ്തവത്തില്‍ ക്രിസ്റ്റഫര്‍ റേ നിര്‍ണ്ണായകമായ സ്ഥാനത്ത് ഇരുന്നത് തനിക്കെതിരെയാണ് എന്നതാണ് ട്രംപിന്റെ ഓഫീസിന്റെ നിലപാട്. എന്നാല്‍ ഇലക്ഷന് ദിവസങ്ങള്‍ മാത്രമായി നില്‍ക്കേ ഡെമോക്രാറ്റിക് പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് ഇമെയില്‍ സന്ദേശങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിന് പിന്നില്‍ ഇറാനാണെന്ന് യു.എസ്.അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും വ്യക്തമായി എല്ലാവര്‍ക്കും മനസിലായതുമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here