gnn24x7

ഇന്ത്യയില്‍ വിസ നിയന്ത്രണങ്ങളില്‍ ഇളവ് : വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഉണ്ടാവും

0
243
gnn24x7

ന്യൂഡല്‍ഹി: കോവിഡ് കാലഘട്ടമായതു മുതല്‍ ഇന്ത്യയില്‍ വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇന്ത്യയിലേക്കുള്ള വിസയക്ക്് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. എന്നാല്‍ ടൂറിസ്റ്റ് വിസകള്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ട്. ഇ-വിസകള്‍ (ഇന്റര്‍നെറ്റിലൂടെ അപേക്ഷിക്കുന്നത്), മെഡിക്കല്‍-ടൂറിസം വിസകള്‍ എന്നിവ ഒഴികെയുള്ള മറ്റു എല്ലാത്തരം വിസകള്‍ക്കും വീണ്ടും മുന്‍പത്തെപ്പോലെ അനുമതി ലഭിക്കും.

ഇതോടെ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് വിണ്ടും മുന്‍പത്തെപ്പോലെ യാത്ര ചെയ്യുവാനും പ്രവാസികള്‍, പി.ഐ.ഒ കാര്‍ഡുള്ള പ്രവാസികള്‍, ഇന്ത്യന്‍ വിസയുള്ള വിദേശികള്‍ എന്നിവര്‍ക്ക് യാത്രയുടെ ഭാഗമായി വിമാനത്താവളങ്ങള്‍ വഴിയും തുറമുഖം വഴിയും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. എന്നാല്‍ വിദേശികള്‍ക്ക് പ്രത്യേകം വിസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായോ, തൊഴില്‍ സംബന്ധമായ കോണ്‍ഫറന്‍സുകള്‍ക്കോ, മുന്‍പ് തുടര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കോ വിദേശികള്‍ക്ക് പ്രത്യേകം വിസ അനുവദിക്കുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here