gnn24x7

മലേഷ്യ കഴിഞ്ഞാൽ പിന്നെ യാത്ര അനുവദിക്കുന്നില്ല : ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുത്തവർ വെട്ടിലായി

0
189
gnn24x7

കൊച്ചി : ഓസ്ട്രേലിയയിലേക്ക് പോകുവാൻ വേണ്ടി മലേഷ്യ വഴി ടിക്കറ്റെടുത്ത് ഒട്ടനവധി യാത്രക്കാർ വെട്ടിലായി. ഈ മാസം മുപ്പതാം തീയതി യാത്ര ചെയ്യുന്നതിന് വേണ്ടി ടിക്കറ്റ് എടുത്ത് വരാണ് ഇപ്പോൾ കുഴങ്ങിയത്. എന്നാൽ തങ്ങൾക്ക് മലേഷ്യ വരെ കൊണ്ടു പോകുവാൻ സാധിക്കുകയുള്ളൂ എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പറയുന്നത്.

ഇതിനുള്ള പ്രധാനപ്പെട്ട ഒരു പ്രശ്നം പലരാജ്യങ്ങളും ട്രാൻസിറ്റ് അനുവദിക്കുന്നില്ല എന്നതാണ്. അതായത് ഇന്ത്യയിൽ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാർ മറ്റൊരു രാജ്യത്ത് വിമാനമിറങ്ങി അവിടെ നിന്നും മാറി കയറുവാൻ പല രാജ്യങ്ങളും അനുവദിക്കുന്നില്ല. ഇതാണ് തങ്ങളെ കുഴപ്പത്തിലാക്കിയത് എന്നാണ് ആണ് എയർ ഇന്ത്യ എക്സ്പ്രസ്സിലെ വാദഗതി. മിക്ക യാത്രക്കാരും രണ്ട് ലക്ഷം രൂപയോളം മുതൽ ഇട്ടാണ് മുപ്പതാം തീയതി ടിക്കറ്റ് ഓസ്ട്രേലിയയിലേക്ക് നേടിയത്. നൽ കഴിഞ്ഞ ആഴ്ച ഇതേ രീതിയിൽ ന്യൂസീലൻഡിലേക്കു ടിക്കറ്റെടുത്ത് യാത്രക്കാരെ ട്രാൻസിറ്റ് അനുവദിക്കാതെ എയർ ഇന്ത്യ എക്സ്പ്രസിന് തിരിച്ചു കൊണ്ടു പോകേണ്ടി വന്നു. ഇത് കമ്പനിക്ക് വൻ നഷ്ടമാണ് ഉണ്ടാക്കിയത്. തുടർന്നാണ് ഇത്തരം പ്രതിസന്ധിയെ അവർ ഇത്തരത്തിൽ നേരിടുന്നത് എന്നാണ് വാദഗതി. എന്നാൽ ടിക്കറ്റ് എടുത്ത് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുവാൻ കാത്തിരുന്നവർ ഇതോടെ എന്ത് ചെയ്യും എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായി. അവർ അധികാരികളോട് തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞ പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here