gnn24x7

ട്രംപിന് എതിരെ ഇംപീച്ച്‌മെന്റ് നടപടി

0
235
gnn24x7

വാഷിങ്ടണ്‍: ഭരണഘടനവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് സാധ്യത. അവര്‍ ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുമ്പോട്ടു പോവുക തന്നെ ചെയ്യുമെന്ന് തീര്‍ത്തു പറഞ്ഞതോടെ അമേരിക്കന്‍ രാഷ്ട്രീയത്തിന് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയേക്കും. അമേരിക്കന്‍ കാപ്പിറ്റോളില്‍ നടന്ന ട്രംപ് അനുകൂലികളുടെ കലാപത്തെ തുടര്‍ന്നാണ് ഈ നടപടി.

എന്നാല്‍ അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ചട്ടപ്രകാരം ട്രംപിന് ഇനി അധികാരത്തില്‍ തുടരാന്‍ സാധിക്കുകയില്ലെന്നും തിങ്കളാഴ്ചയോടെ ജനപ്രിതനിധി സഭയില്‍ ഇത് അവതരിപ്പിക്കുമെന്നും നാന്‍സി വ്യക്തമാക്കി. ഇതോടെ ഇപീച്ച്‌മെന്റ് നടപടികള്‍ നക്കുമന്നെ കാര്യത്തില്‍ ഉറപ്പായി. വ്യക്തിപരമായും രാഷ്ട്രീയപരമായും ഈ നടപടി ട്രംപിനെ വല്ലാതെ ബാധിക്കുമെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

നിയമപ്രകാരം നടപടി വൈസ് പ്രസിണ്ടഡ മൈക്ക് പെന്‍സ് അംഗീകരിച്ചില്ലെങ്കില്‍ പോലും ഇംപീച്ച് നിയമനിര്‍മ്മാണവുമായി മുന്നോട്ടു പോവുമെന്നും നാന്‍സി വ്യക്തമാക്കി. ഇത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here