gnn24x7

കോവിഡ് വാക്‌സിന്‍ ആദ്യം 13,000 പേര്‍ക്ക്

0
254
gnn24x7

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ 16 മുതല്‍ കേരള സംസ്ഥാനത്ത് വിതരണം ആരംഭിക്കുകയാണ്. കണക്കുകള്‍ പ്രകാരം ആദ്യത്തെ 13,000 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പു നടത്തുന്നത്. കേരളത്തില്‍ മുഴുവന്‍ 133 കേന്ദ്രങ്ങളിലായാണ് കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നത്.

133 കേന്ദ്രങ്ങളിലെയും ആദ്യത്തെ 100 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. എറണാകുളത്ത് 12 കേന്ദ്രങ്ങളിലായും കോഴിക്കോട് 11 കേന്ദ്രങ്ങളിലായും മറ്റു ജില്ലകളില്‍ 9 കേന്ദ്രങ്ങളിലുമായാണ് കോവിഡ് വാക്‌സിനേഷന്‍ വിതരണം നടത്തുന്നത്. ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 3,54,897 പേരാണ് വാക്‌സിനേഷനുകള്‍ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവര്‍ എല്ലാം വിവിധ ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും, നഴ്‌സുമാരും മറ്റുള്ളവരുമാണ്. ഈ രജിസ്റ്റര്‍ചെയ്യപ്പെട്ട എല്ലാവരുടെയും മൊബൈലില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടുന്ന തീയതി സമയം സ്ഥലം എന്നിവ എസ്.എം.എസ്.ആയി വരും. അതനുസരിച്ച് കാണിച്ച സമയത്ത് ഹാജരായാല്‍ മാതിയാവും.

ഓരോ കേന്ദ്രത്തിലും ഡോക്ടറടക്കം അഞ്ചു നഴ്‌സുമാരും ഉണ്ടാവും. വാക്‌സിനേഷന്‍ രണ്ടു ഡോസുകളാണ് എടുക്കേണ്ടത്. അതില്‍ ആദ്യത്തെ ഡോസേജു കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞാണ് അടുത്ത ഡോസ് എടുക്കേണ്ടത്. വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞാല്‍ അരമണിക്കൂര്‍ വാക്‌സിനേഷന്‍ എടുത്ത വ്യക്തിയെ നിരീക്ഷണത്തില്‍ ഇരുത്തും. അരമണിക്കൂറിനുള്ളില്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും കാണിക്കുന്നില്ലെങ്കില്‍ മാത്രമെ ആ വ്യക്തിയെ പോകാന്‍ അനുവദിക്കുകയൂള്ളൂ. എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങളോ ചോറിച്ചിലുകളോ കാണിക്കുന്നുവെങ്കില്‍ അവരെ ഉടനെ അടുത്തുള്ള ആശുപത്രികളില്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറായിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here