gnn24x7

അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡനും വൈ. പ്രസിഡണ്ടായി കമല ഹാരിസും അധികാരമേറ്റു

0
202
gnn24x7

വാഷിംഗ്ടൺ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡൻ അധികാരമേറ്റു. അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി ജോബ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ലോകം സാക്ഷിയായി. ബൈഡനോടൊപ്പം ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡണ്ടായി അധികാരമേറ്റു. അമേരിക്കയുടെ 49 മത് വൈസ് പ്രസിഡണ്ട് ആണ് ഇന്ത്യൻ വംശജയായ കമല ഹാരിസ്.

യുഎസ് പാർലമെൻറ് മന്ദിരത്തിനു മുന്നിൽ ആയിരുന്നു സവിശേഷമായ ഈ ചടങ്ങ് നടന്നത്. ഇന്ത്യൻ സമയം 10 10 ന് ഇന്ന് ഇന്ത്യൻ വംശജയായ കമല ഹാരിസ് അധികാരമേറ്റു. തുടർന്ന് 10 20ന് ഇന്ന് ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടായി ചുമതലയേറ്റു. ചടങ്ങിന്റെ പ്രമേയം അമേരിക്ക യുണൈറ്റഡ് എന്നായിരുന്നു.

അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ട് ആണ് കമല ഹാരിസ്. ഇത് ഇന്ത്യക്കും കൂടെ അഭിമാന നിമിഷം ആയി മാറി. അമേരിക്കൻ നിയമമനുസരിച്ച് വൈസ് പ്രസിഡണ്ട് ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുന്നത് തുടർന്നാണ് പ്രസിഡണ്ട് സ്ഥാനമേൽക്കുന്നത്. അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോ മേയറാണ് അമേരിക്കയിലെ പ്രഥമ വൈസ് പ്രസിഡണ്ട് ആയ കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. തൊട്ടുപിന്നാലെ ജോ ബൈഡൻ അധികാരമേറ്റു. ബൈഡനു വേണ്ടി സുപ്രീം കോടതി ജസ്റ്റിസ് ജോൺ റോബർട്സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോവിഡ് കാലഘട്ടം പരിഗണിച്ച് സത്യപ്രതിജ്ഞ ആഘോഷ പരിപാടികൾ എല്ലാം കുറച്ചിരുന്നു. പരേഡുകളോ ജനക്കൂട്ടം ഒന്നും ഉണ്ടായിരുന്നില്ല. ആയിരം പേർ മാത്രമാണ് ചടങ്ങിൽ സംബന്ധിക്കാൻ ഉണ്ടായിരുന്നത്. ക്യാപിറ്റോൾ അക്രമം ഉണ്ടായതിനെതുടർന്ന് സ്ഥാനാരോഹണ ചടങ്ങിന് ശക്തമായ സുരക്ഷയാണ് അമേരിക്കൻ സർക്കാർ നൽകിയിരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here