gnn24x7

ഇൻഡ്യാനപൊളിസ് മാളിനടുത്തുള്ള കൂട്ടവെടിവയപ്പ്‌; ഏഴ് കുട്ടികൾക്ക് വെടിയേറ്റു

0
63
gnn24x7

ഇൻഡ്യാനപൊളിസ് : ശനിയാഴ്ച രാത്രി ഡൗണ്ടൗൺ ഇൻഡ്യാനാപൊളിസിലെ ഒരു മാളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഏഴ് കുട്ടികൾക്ക് വെടിയേറ്റു. എല്ലാവരും 17 വയസ്സിൽ താഴെയുള്ളവരാണെന്നു പോലീസ് അറിയിച്ചു.

ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമ്പോൾ രാത്രി 11:30 ന് ശേഷമാണ്  വെടിയൊച്ച കേട്ടത്. സർക്കിൾ സെൻ്റർ മാളിന് പുറത്തുള്ള ഒരു ബ്ലോക്കിൽ എത്തി. അവിടെ  ആറ് പേർക്ക് വെടിയേറ്റ് പരിക്കേറ്റതായി ഉദ്യോഗസ്ഥർ കണ്ടു. വെടിയേറ്റവരെല്ലാം 12നും 17നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ അടിയന്തര മെഡിക്കൽ സേവനങ്ങൾ സഹായിച്ചു, കൂടാതെ 18 വയസ്സിന് താഴെയുള്ള ഏഴാമത്തെ വ്യക്തിയും സ്വന്തമായി ഒരു ആശുപത്രിയിൽ എത്തി. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരവും മറ്റ് ആറുപേരുടെ നില ഗുരുതരവുമാണ്.

വെടിവയ്പ്പുണ്ടാകുന്നത്  ആശങ്കപ്പെടുത്തുന്നുവെന്ന് ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പോലീസിൻ്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ഓപ്പറേഷൻസ് ടാന്യ ടെറി പറഞ്ഞു. വീണ്ടും, ചെറുപ്പക്കാർ തോക്കുകൾ ഉപയോഗിച്ച് സംഘർഷം ശ്രഷ്ടിക്കുന്ന  ഒരു സാഹചര്യം നമുക്കുണ്ട്, അത് അവസാനിപ്പിക്കണം എന്നും ടെറി പറഞ്ഞു.

വൈകുന്നേരം 7 മണിക്ക് മാൾ അടച്ചതിന് ശേഷം യുവാക്കൾ മാൾ വിടുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ടെറി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മണിക്കൂറുകളോളം സമീപ നഗരകേന്ദ്രത്തിൽ ചുറ്റിക്കറങ്ങുകയും ചെയ്യുന്നു.  ‘മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾ എവിടെയാണെന്ന് നിങ്ങൾക്കറിയാമോ?’,ടെറി ചോദിച്ചു .

സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, സംശയാസ്പദമായ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. ഡിപ്പാർട്ട്‌മെൻ്റിലെ ഡിറ്റക്ടീവുകൾ ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പിപി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7