gnn24x7

ഒ സി ഐ കാര്‍ഡ് അനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പി എം എഫ്

0
282
gnn24x7
Picture

ന്യൂയോര്‍ക് :ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡുള്ള വിദേശ ഇന്ത്യാക്കാര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏ ര്‍പെടുത്തികൊണ്ടു കേന്ദ്ര ഗവണ്മെന്റ് മാര്‍ച്ച് 4 നു പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. അമേരിക്ക ,യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഒ സി ഐ കാര്‍ഡുള്ള ഇന്ത്യയ്ക്കാരെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം ഗവണ്മെന്റ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു നല്‍കിയ നിവേദനത്തില്‍ പി എം എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്മാന് ഡോ ജോസ് കാനാട്ട് , പ്രസിഡന്റ് എം പി സലിം,ജനറല്‍ സെക്രട്ടറി ജോണ്‍ വര്ഗീസ്, അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവരാണ് ഒപ്പുവച്ചിട്ടുള്ളതു.

2005 ഏപ്രില്‍ മുതല്‍ വിവിധ ഘട്ടങ്ങളില്‍ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാര്‍ഡുള്ളവര്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷന്‍ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ നഷ്ടമായിരിക്കുന്നത്.

ഒ സി ഐ കാര്‍ഡുള്ള ഇന്ത്യാക്കാര്‍ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയില്‍ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ ,പഠനങ്ങളോ, മതപ്രാഭാഷണമോ , മാധ്യമ പ്രവര്‍ത്തനമോ നടത്തണമെങ്കില്‍ ഒ സി ഐ കര്‍ഡുള്ള ഇന്ത്യാക്കാര്‍ക്ക് ഇനിമുതല്‍ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും., വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യന്‍ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒ സി ഐ കാര്‍ഡുള്ളവര്‍ക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്. പുതിയതായി ഗവണ്മെന്റ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് , വിദേശ ഇന്ത്യക്കാരെ സംബഡിച്ചു .തികച്ചും നിരാശാജനകവും .പ്രിതിഷേധാത്മകവുമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പി എം എഫ് മുന്നറിയിപ്പ് നല്‍കി.

പി.പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here