gnn24x7

നൃത്ത സംഗീതനിശ ‘ജാക്ബീറ്റ്‌സ് 2024’ ഒരുക്കങ്ങൾ പൂർത്തിയായി 

0
53
gnn24x7

ബ്രിസ്‌ബേൻ : കലാ ആസ്വാദകർക്ക്  അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ  ‘ജാക്ബീറ്റ്‌സ് 2024’ ഏപ്രിൽ മാസം ഒന്നാം തീയതി നടത്തപ്പെടുന്നു.

പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ,  വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീതസന്ധ്യയും കലാഭവൻ ജോബിയുടെ നൃത്തസംവിധാനത്തിൽ ചിലങ്ക സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും പുറമെ, ലിയോൺസ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും ഏപ്രിൽ മാസത്തിലെ ശരത്കാല സന്ധ്യയെ വർണാഭമാക്കും.

വൈകുന്നേരം 5 മണി മുതൽ 9 മണി വരെ സ്‌പ്രിംഗ് വുഡിലുള്ള സ്‌പ്രിംഗ് ലൈഫ് കോൺഫറൻസ് ഹോൾ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി ബ്രിസ്ബേനിലെ ആധ്യാത്മിക സാമൂഹ്യ സേവന രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സെന്റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ എൽദോസ് കുമ്പക്കോട്ടിൽ, ട്രസ്റ്റീ സുനിൽ മാത്യു, സെക്രട്ടറി എൽദോസ് സാജു, കോഡിനേറ്റർമാരായ ഷിബു പോൾ തുരുത്തിയിൽ, ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7