gnn24x7

കഴിഞ്ഞ 40 വര്‍ഷമായി യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച പ്രൊഫസര്‍ പറയുന്നു; ട്രംപ് തോല്‍ക്കും

0
130
gnn24x7

കഴിഞ്ഞ 40 വര്‍ഷമായി യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച പ്രൊഫസര്‍ പറയുന്നു; ട്രംപിന് രണ്ടാമൂഴം ലഭിക്കില്ല, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റാവും.

അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അലന്‍ ലിച്ച്മാനാണ്, നിലവിലെ സാഹചര്യങ്ങള്‍ അപഗ്രഥിച്ച് തന്റെ പ്രവചനം നടത്തിയത്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ വിജയം പ്രവചിച്ചാണ് പ്രൊഫസര്‍ ഈ രംഗത്ത് എത്തിയത്. 2016 ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ലിച്ച്മാന്‍ ശരിയായി പ്രവചിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ പ്രവചനം പലരും തള്ളിക്കളഞ്ഞെങ്കിലും ഫലം വന്നപ്പോള്‍ ട്രംപ് വിജയിക്കുകയും പ്രൊഫസറുടെ പ്രവചനം ശരിയാണെന്ന് തെളിയുകയും ചെയ്തു. ‘ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നോസ്ത്രദാമസ്’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ലിച്ചമാനെ വിശേഷിപ്പിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച 13 കാര്യങ്ങള്‍ പരിശോധിച്ചാണ് അദ്ദേഹം വിജയം പ്രവചിക്കുന്നത്. സമ്പദ് വ്യവസ്ഥ, ഉദ്യോഗസ്ഥ ഭരണം, സമൂഹത്തിലെ പ്രശ്‌നങ്ങള്‍, സ്ഥാനാര്‍ത്ഥിയുടെ ആകര്‍ഷണീയത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രവചനം നടത്തുക. ഒരാളെ സംബന്ധിച്ച് ഈ 13 കാര്യങ്ങള്‍ വെച്ച് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കും. ആറോ അതില്‍ കൂടുതലോ തെറ്റ് എന്ന ഉത്തരം ലഭിച്ചാല്‍ ആ സ്ഥാനാര്‍ത്ഥി പരാജയപ്പെടും എന്നാണ് കണക്ക്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here