gnn24x7

യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് അമേരിക്കൻ വ്യോമസേന

0
455
gnn24x7

വാഷിം​ഗ്ടൺ: യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് അമേരിക്കൻ വ്യോമസേന പ്രഖ്യാപിച്ചു. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അമേരിക്കൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടത്.

ജനകൂട്ടത്തിൽ റൺവേയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്തത് അന്താരാഷ്ട്രതലത്തിൽ വലിയ വിവാദമായിരുന്നു. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ രാജ്യത്തു നിന്ന് പുറത്തു പോവാൻ വിമാനത്താവളത്തിൽ തിരക്ക് കൂട്ടുന്ന ജനങ്ങൾ. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും വെടിവെപ്പിലും മരിച്ചവരുടെ എണ്ണം നാല്പത് കടന്നു.

gnn24x7