gnn24x7

കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി

0
156
gnn24x7

ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ച് കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ തീരുമാനം. പേറ്റന്റ് ഒഴിവാക്കുന്നതോടെ ഏത് ഉല്‍പാദകര്‍ക്കും വാക്സീന്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിലൂടെ വാക്സീന്‍ ക്ഷാമം പരിഹരിക്കാം എന്ന് യുഎസ് ട്രേഡ് റപ്രസന്റിറ്റീവ് കാതറീൻ തായ് വ്യക്തമാക്കി .

ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊവിഡിന് എതിരായ നിര്‍ണായക നിമിഷമെന്നാണ് ഇതേക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രതികരിച്ചത്. അതേസമയം പേറ്റന്റ് നീക്കിയാൽ ലോകത്താകമാനം വാക്സിൻ ഉത്പാദനം വർധിപ്പിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ മരുന്നു കമ്പനികൾ ഈ നീക്കം എതിർക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here