gnn24x7

അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ്.

0
211
gnn24x7

വാഷിംഗ്ടണ്‍: അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒപ്പം അള്‍ട്രാ വയലറ്റ് പ്രകാശ രശ്മികള്‍ ശരീരത്തിലെത്തുന്നതും കൊവിഡിനെ തുരത്താന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ കൊവിഡ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ്, സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കെയെയാണ് ട്രംപിന്റെ പരാമര്‍ശം.

ചൂടും സൂര്യവെളിച്ചവും കൊറോണ വൈറസിനെ ദുര്‍ബലമാക്കുമന്നും അണുനാശിനികള്‍ വേഗത്തില്‍ കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു.

ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ശരീരത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ എത്തുന്നത് കൊവിനെ പ്രതിരോധിക്കാനിടയുണ്ടെന്നും ഇത് പരീക്ഷിക്കണമെന്നുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇതോടൊപ്പം തന്നെ അണുനാശിനികള്‍ ശരീരത്തിനുള്ളില്‍ എത്തുന്നത് കൊവിഡിനെ പ്രതിരോധിക്കാനിടയുണ്ടെന്നും ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി നിരവധി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

‘ഏതെങ്കിലും തരത്തിലുള്ള ശുദ്ധീകരണ ഉല്‍പന്നങ്ങള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്യുക എന്ന ആശയം അപകടകരവും നിരുത്തരവാദപരവുമാണ്. ആളുകള്‍ സ്വയം മരിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണത്, ശ്വാസകോശ രോഗവിദഗ്ധന്‍ ഡോ.വിന്‍ ഗുപ്ത ബി.ബി.സിയോട് പറഞ്ഞു.

‘ഒരു ഡോക്ടറെന്ന നിലയില്‍ ശ്വാസകോശത്തിലേക്ക് അണുനാശിനി കുത്തിവെക്കാനോ ശരീരത്തിനുള്ളില്‍ അള്‍ട്രാവയലറ്റ് വിവിരണങ്ങള്‍ ഉപയോഗിക്കാനോ ശുപാര്‍ശ ചെയ്യാന്‍ എനിക്കാവില്ല, ട്രംപിന്റെ മെഡിക്കല്‍ നിര്‍ദ്ദേശം സ്വീകരിക്കരുത്,’ വെസ്റ്റ് വെര്‍ജീനിയയിലെ ഡോക്ടര്‍ കാഷിഫ് മഹ്മൂദ് ട്വീറ്റ് ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here