gnn24x7

കമല v/s ട്രംപ്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

0
68
gnn24x7

അമേരിക്കൻ പ്രസിഡൻ്റാകാൻ കമലഹാരിസ് – ഡോണാൾഡ് ട്രംപ് പോരാട്ടത്തിന് ഇന്ന് വിധിയെഴുത്ത്. പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനത ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30 ഓടെ പോളിംഗ് ബൂത്തുകളിൽ എത്തും. മത്സരത്തിലും പ്രചാരണത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും നടത്തിയിരിക്കുന്നത്. തുല്യ ശക്തികളായി നിൽക്കുന്ന ഏഴ് പ്രവിശ്യകൾ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും അവസാന നിമിഷ പ്രചരണം.

വിവിധ സംഘടനകൾ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ കൃത്യമായ ഒരു പ്രവചനം നടത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ അവസാന നിമിഷ മുന്നേറ്റം തങ്ങൾക്ക് അനുകൂലമാകുമെന്നും വിജയത്തിലെത്തുന്നുമെന്നുമാണ് ഇരു ക്യാമ്പുകളിൽ ഉള്ളവരുടെ ആത്മവിശ്വാസം. പെൻസിൽവേനിയയിൽ കൂടുതൽ വോട്ടു നേടുന്നവർക്ക് വിജയ സാധ്യത പ്രവചിക്കുന്നവരും ഉണ്ട്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്. വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7