gnn24x7

കാന്‍ബറയിലെ പാര്‍ലമെന്‍റ് ഹൗസിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശനം നടത്തി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും

0
120
gnn24x7


കാന്‍ബെറ: കാന്‍ബറയിലെ പാര്‍ലമെന്‍റ് ഹൌസില്‍ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം നടത്തി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും. 2002ലെ ഗുജറാത്ത് കലാപത്തിലെ നരേന്ദ്ര മോദിയുടെ പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ ഡോക്യുമെന്‍ററിയാണ് പ്രദര്‍ശിപ്പിച്ചത്.

40 മിനിറ്റോളം നീണ്ട ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് പിന്നാലെ ഡോക്യുമെന്‍ററിയേക്കുറിച്ചുള്ള ചര്‍ച്ചയും ഇവിടെ നടന്നു. ഓസ്ടേലിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഓസ്ട്രേലിയന്‍ ഗ്രീന്‍സിന്‍റെ സെനറ്റര്‍ ജോര്‍ദന്‍ സ്റ്റീലെ ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ് എന്നിരും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്‍റെ മകള്‍ ആകാശി ഭട്ട് എന്നിവരടക്കമുള്ളവരാണ് ചര്‍ച്ചയില്‍ പങഅകെടുത്തത്. ഇന്ത്യയില്‍ സത്യം പറയുന്നത് കുറ്റമാണെന്നും നിലവിലെ ഭരണത്തിന് കീഴില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്താണെന്നതിന്‍റെ ചെറിയ ചിത്രമാണ് ഡോക്യുമെന്‍ററി മുന്നോട്ട് വയ്ക്കുന്നതെന്നും സെനറ്റര്‍  ഡേവിഡ് ഷൂ ബ്രിഡ്ജ് പ്രതികരിച്ചത്. ഓസ്ട്രേലിയയിലുള്ള ഇന്ത്യന്‍ വംശജര്‍ ഇതിനേക്കുറിച്ച് തുറന്ന് സംസാരിക്കാത്തത് ബന്ധുക്കളുടെ സുരക്ഷയേക്കരുതിയാണെന്നും ഗുരുതര ആരോപണമാണ് സെനറ്റര്‍ ഡേവിഡ് ഡോക്യുമെന്‍ററിക്ക് പിന്നാലെ നടത്തിയത്.

പ്രധാനമന്ത്രിയോട് ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളേക്കുറിച്ച് സംസാരിക്കാന്‍ ഓസ്ട്രേലിയന്‍ പ്രാധാനമന്ത്രി ശ്രമിച്ചില്ലെന്നാണ് സെനറ്റര്‍ ജോര്‍ദന്‍ പ്രതികരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7