gnn24x7

കൊതുകുകടിയെ തുടർന്ന് മുറേ വാലി എൻസെഫലൈറ്റിസ് ബാധ; ഓസ്ട്രേലിയയിൽ കുട്ടി മരിച്ചു

0
144
gnn24x7

കൊതുക് കടിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയിൽ പിഞ്ചുകുഞ്ഞ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊതുക് കടിച്ചതിനെ തുടർന്ന് കുട്ടിക്ക് “മുറെ വാലി എൻസെഫലൈറ്റിസ്” രോഗം ബാധിച്ചാണ് മരണം. ഓസ്ട്രേലിയയിൽ ഈ രോഗബാധയേറ്റ് ഇതിനോടകം മൂന്ന് പേരാണ് ഓസ്ട്രേലിയയിൽ മരിച്ചത്.

ഓസ്‌ട്രേലിയയിലെ ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലുമാണ് ഈ വൈറസ് ഏറ്റവും സാധാരണമായത്, കൂടാതെ എംവിഇയുടെ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലൊന്നാണ് NT. പ്രദേശത്തെ താമസക്കാർക്കും സന്ദർശകരും കൊതുകുകടിയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളണമെന്ന് എൻടി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

കൊതുക് കടിയേൽക്കുന്നത് ഒഴിവാക്കൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികാരികൾ മുന്നറിയിപ്പ് നൽകി. എംവിഇ വൈറസ് വഹിക്കുന്ന കൊതുക് കടിച്ചതിനു ശേഷമാണ് രോഗം ശരീരത്തിൽ എത്തുന്നത്. വൈറസ്ബാധിക്കുന്നതിലൂടെ മസ്തിഷ്ക മരണത്തിന് കാരണമാകുന്നു. ഇത് കൊതുക് പരത്തുന്ന ഏറ്റവും ഗുരുതരമായ രോഗമാണെന്ന് നോർത്തേൺ ടെറിട്ടറി ആരോഗ്യ അതോറിറ്റി വ്യക്തമാക്കി.പനി, ഛർദി, പേശിവേദന എന്നിവയാണ് വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങൾ. തുടർന്ന് ഗുരുതരമായ കേസുകളിൽ ഡിലീറിയവും കോമയും വരെ സംഭവിക്കാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7