ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു; പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിൽ ​ഗുസ്തി താരങ്ങൾ

0
35
adpost


ഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ​ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ​ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടാണ് ​ഗുസ്തി താരങ്ങൾ ദില്ലിയിൽ സമരം നടത്തുന്നത്. ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തിൽ അന്വേഷിച്ച മേൽനോട്ട സമിതിക്കെതിര പരാതിക്കാരായ ഗുസ്തി താരങ്ങൾ രം​ഗത്തെത്തിയിരുന്നു.

മൊഴി നൽകാൻ എത്തിയപ്പോൾ ബ്രിജ് ഭൂഷനെ ന്യായീകരിച്ച സമിതി അംഗങ്ങൾ സംസാരിച്ചു. ബ്രിജ് ഭൂഷൻ പിതൃസ്ഥാനത്ത് നിന്ന് ചെയ്ത കാര്യങ്ങൾ താരങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് സമിതി പറഞ്ഞു എന്നും താരങ്ങൾ ആരോപിച്ചു. പരാതിയുടെ ഓഡിയോ വീഡിയോ തെളിവുകൾ സമിതി ആവശ്യപ്പെട്ടു. പരാതിക്കാർ സമിതിക്ക് മുന്നിൽ മൊഴി നൽകുമ്പോൾ  പുരുഷന്മാരായ അംഗങ്ങൾ പുറത്തു നിൽക്കണം എന്ന ആവശ്യവും സമിതി അംഗീകരിച്ചില്ല. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് പരാതിക്കാർ ഇക്കാര്യം വെളിപ്പെടുത്തിയത്. സമിതി തന്നെ ബ്രിജ് ഭൂഷണ് അനുകൂലമായിരുന്നു എന്ന തരത്തിലുള്ള ആരോപണമാണ് ​ഗുസ്തിതാരങ്ങളിൽ നിന്ന് ഉയർന്നിരിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

adpost