ഇന്ത്യയിലെ 500ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ

0
53
adpost

മുംബൈ: ആമസോൺ ഇന്ത്യയിലെ 500ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക അനിശ്ചിതത്വം കാരണം 9000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന് മാർച്ചിൽ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും ജീവനക്കാർ പുറത്തായത് എന്നാണ് റിപ്പോർട്ട്.

ആമസോൺ വെബ് സേവനങ്ങൾ, പരസ്യവിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടി കൂടുതലായും ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്ന ആമസോണിന്റെ ഗ്ലോബൽ ടീമുകളുടെ ഭാഗമായുള്ളവർ ആണ് പുറത്തായതെന്നും റിപ്പോർട്ടുണ്ട്.

മെറ്റാ, ഗൂഗിൾ എന്നിവയുൾപ്പെടെ നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെക് ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് ഏകദേശം 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയിൽ കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

adpost