gnn24x7

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ ഇനി സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും

0
167
gnn24x7


ഡൽഹി: കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും.  ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നിരവധി പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് നിർദേശം.

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (സിഡിഎസ്‌സിഒ) നിന്ന് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നല്കിയിയെന്നും അത് പരിഗണയിലാണെന്നുമാണ് റിപ്പോർട്ട്. കയറ്റുമതി ചെയ്യുന്നതിന് മുമ്പ് സർക്കാർ ലാബുകളിൽ ഈ കഫ് സിറപ്പുകൾ പരിശോധിക്കാനാണ് നിർദ്ദേശം.

അംഗീകൃത ലബോറട്ടറിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ “വിശകലന സർട്ടിഫിക്കറ്റ് കയറ്റുമതിക്കാർ നിർബന്ധമായും ഹാജരാക്കണമെന്ന് സിഡിഎസ്‌സിഒ നിർദേശിച്ചിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7