gnn24x7

ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി ആഘോഷങ്ങളോടൊപ്പം മാതൃ ദിനവും,നേഴ്സസ് ദിനവും ആഘോഷിച്ചു.

0
257
gnn24x7

ആഗോളതലത്തിൽ ശിവഗിരി മഠം സംഘടിപ്പിക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങളോടൊപ്പം മാതൃ ദിനാഘോഷവും നേഴ്സസ് ദിനവും സേവനം ആസ്‌ട്രേലിയ പെർത്തിൽ സംഘടിപ്പിച്ചു.

ഗുരുദേവ കല്പന ആയ കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം സേവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ യോഗത്തിന് സേവനം ആസ്‌ട്രേലിയയുടെ വനിത വേദി കോഡിനേറ്റർ ശ്രീമതി. ശ്രീരേഖ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസ്‌തുത യോഗം മലയാളി അസോസിയേഷൻ ഓഫ് പെർത്ത് രക്ഷാധികാരി ശ്രീ. സുഭാഷ് മങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം ശിവഗിരി മഠം ധർമ്മ സംഘം സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരനാഥാ സ്വാമികൾ നിര്‍വഹിച്ചു. നഴ്സസ് മാതൃദിന സന്ദേശവും നൽകി. ഗുരുധർമ്മ പ്രചരണസഭ ഇന്ത്യയ്ക്കു വെളിയിൽ സ്ഥാപിക്കുന്ന മൂന്നാമത്തെ ആശ്രമം സേവനം ആസ്‌ട്രേലിയ പെർത്തിൽ സ്ഥാപിക്കുമെന്നും അതിന്റെ പ്രാരംഭ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്നും സ്വാമിജി യോഗത്തിൽ അറിയിച്ചു.

കോവിഡ് പ്രതിസന്ധി മൂലം നിർത്തി വച്ചിരുന്ന പ്രതിമാസ ചതയദിന പ്രാർത്ഥന പ്രാർത്ഥന പുനരാരംഭിച്ചു കൊണ്ട് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറിബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.യൂണിറ്റിലെ മുതിർന്ന അംഗം ശ്രീമതി. ഷീജ രണധീരൻ ദീപാർപ്പണവും യൂണിറ്റിലെ നഴ്സസ്നെ ആദരിക്കുകയും ചെയ്തു.

സാൽവേഷൻ ആർമിക്കു വേണ്ടി നടത്തിയ ചാരിറ്റി സ്വീകരണം ട്രഷറർ, സേവനം ആസ്‌ട്രേലിയ ശ്രീ. രാജീവ് രാജ് നിർവഹിച്ചു. കാര്‍ഷിക വിളകളുടെ സ്വീകരണം ശ്രീ ജയകുമാർ വാസുദേവനും വിതരണം ശ്രീ ശ്രീകുമാർ ശ്രീധരനും കുട്ടികൾക്കുള്ള സമ്മാനദാനം ശ്രീമതി. ബിന്ദു രാജീവും നിർവഹിച്ചു.

യോഗത്തിന് സേവനം ആസ്‌ട്രേലിയ സെക്രട്ടറി ശ്രീ. സുമോദ് കുമാർ സ്വാഗതവും, മാസ്റ്റർ. ദേവദത്ത് പിയൂഷ് നന്ദിയും രേഖപ്പെടുത്തി. കുമാരി ആഞ്ജലയും കുമാരി അഞ്ജലിയും ചേർന്ന് അവതരിപ്പിച്ച മാതൃ വന്ദനം നൃത്താവിഷ്ക്കാരവും ശ്രീ. ടോം ടോജോ 5 സെക്കന്റ് റൂൾസിനെ ആസ്പദമാക്കി നടത്തിയ മോട്ടിവേഷൻ ക്ലാസും പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here