gnn24x7

നിക്ഷേപ പലിശ നിരക്കുകൾ കുറയുന്നത് എന്തുകൊണ്ട്?; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

0
452
gnn24x7

ആർ‌ബി‌ഐയുടെ വായ്പ പോളിസി നിരക്ക് എക്കാലത്തെയും താഴ്ന്ന നിരക്കായ 4 ശതമാനമായി കുറച്ചതിനുശേഷം, എസ്‌ബി‌ഐ സ്ഥിര നിക്ഷേപ നിരക്ക് കാലാവധിയിലുടനീളം വെട്ടിക്കുറച്ചു. മറ്റ് ബാങ്കുകളും ഈ രീതി പിന്തുട‍‌‍‍ർന്നു. സമീപകാല നിക്ഷേപ നിരക്ക് വെട്ടിക്കുറച്ചതിന് ശേഷം നിലവിൽ എസ്‌ബി‌ഐയുടെ ഒരു വർഷത്തെ എഫ്ഡി പ്രതിവർഷ പലിശ നിരക്ക് 5.1 ശതമാനം വരുമാനമാണ് നൽകുക.

നിക്ഷേപ പലിശ നിരക്കുകൾ കുറയുന്നത് എന്തുകൊണ്ട്?

റിപ്പോ അല്ലെങ്കിൽ ബെഞ്ച്മാർക്ക് നിരക്ക് കുറയ്ക്കുന്നതിനൊപ്പം, സ്ഥിര നിക്ഷേപ പലിശ നിരക്കും കുറയാൻ സാധ്യതയുണ്ട്. സ്ഥിര നിക്ഷേപ പലിശ നിരക്ക് മാത്രമല്ല സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്കും കുറയും. എന്നാൽ റിപ്പോ നിരക്കിന് അനുസരിച്ച് ബാങ്ക് വായ്പാ പലിശ നിരക്ക് കുറയുന്നത് ഉപഭോക്താക്കൾക്ക് നേട്ടമാണ്.

ബദൽ മാർഗം

സ്ഥിര നിക്ഷേപ പലിശ നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിൽ സ്ഥിരമായ വരുമാന സ്രോതസ്സിനായി നിങ്ങൾക്ക് മറ്റ് ബദൽ മാർഗങ്ങൾ നോക്കാവുന്നതാണ്. മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീമുകളും പ്രധാനമന്ത്രി വയാ വന്ദന യോജന പോലുള്ള നിക്ഷേപ മാർഗങ്ങളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. കാരണം ബാങ്ക് എഫ്ഡികളേക്കാൾ പലിശ നിരക്ക് ഈ നിക്ഷേപങ്ങൾ നിലവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ചെറുകിട ധനകാര്യ ബാങ്കുകൾ

ചെറുകിട ധനകാര്യ ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങൾ സാധാരണ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളേക്കാൾ കൂടുതൽ ആണ്. റിസർവ് ബാങ്കിന്റെ കീഴിലുള്ള ചെറുകിട ധനകാര്യ ബാങ്കുകളിൽ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായി സൂക്ഷിക്കാം. പൊതുമേഖലാ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ പലിശ നിരക്ക് 200 അല്ലെങ്കിൽ 300 ബിപിഎസ് ഉയർന്ന വരുമാനം നൽകും. കൂടാതെ, ആർ‌ബി‌ഐ നിരക്ക് കുറയ്ക്കലിന് അനുസരിച്ച് എഫ്ഡി നിരക്കുകൾ കുറയ്ക്കാൻ ഈ ബാങ്കുകളോടും ആവശ്യപ്പെട്ടേക്കാം. അതുകൊണ്ട് പലിശ കുറയ്ക്കും മുമ്പ് എത്രയും വേഗം ഇവയിൽ നിക്ഷേപം നടത്താൻ ശ്രമിക്കുക.

പല ബാങ്കുകളിൽ നിക്ഷേപിക്കാം

നിങ്ങളുടെ നിക്ഷേപം പല ബാങ്കുകളിലുടനീളം വ്യാപിപ്പിക്കുക. മികച്ച വരുമാനം നേടുന്നതിന് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണിത്. സേവിംഗ്സ് അക്കൌണ്ട്, ആർ‌ഡി, സ്ഥിര നിക്ഷേപം എന്നിവയിൽ എല്ലാം ചേർത്ത് ഒരു നിക്ഷേപകന് നിക്ഷേപങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

മറ്റ് നിക്ഷേപങ്ങൾ

പണലഭ്യത, സുരക്ഷ, ഉറപ്പുള്ള വരുമാനം എന്നിവയാണ് സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന പ്രത്യേകതകൾ. നിങ്ങൾക്ക് കൂടുതൽ കാലാവധിയുള്ളതും ഉയർന്ന വരുമാനം നേടുന്നതുമായ നിക്ഷേപം നടത്തണമെങ്കിൽ പിപിഎഫ്, എൻ‌എസ്‌സി മുതലായ സ്ഥിര വരുമാന നിക്ഷേപ മാർഗങ്ങൾ പരിഗണിക്കാം. ഡെറ്റ് അല്ലെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here