gnn24x7

20000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ കേന്ദ്രത്തിനെതിരെ വോഡഫോണിന് ജയം

0
509
gnn24x7

നെതര്‍ലന്റ്: 20000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ കേന്ദ്രത്തിനെതിരെ വോഡഫോണിന് ജയം. വോഡഫോണിനു മേല്‍ നികുതി ബാധ്യതയും പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതര്‍ലന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാര്‍ ലംഘിക്കുന്നതാണെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കോടതി വിധിച്ചു.

വോഡഫോണില്‍ നിന്നും കുടിശ്ശിക തേടുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നിയമപരമായ ചെലവുകളുടെ ഭാഗിക നഷ്ടപരിഹാരമായി കമ്പനിക്ക് 4000 കോടി (4.3 ദശലക്ഷം) പൗണ്ട് നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി.

2007 ല്‍ ഹച്ചിസണ്‍ വാംപോവയുടെ ഇന്ത്യന്‍ മൊബൈല്‍ ഓഹരി വോഡഫോണ്‍ ഏറ്റെടുത്തതാണ് സര്‍ക്കാരുമായി നികുതി തര്‍ക്കമുണ്ടാവാന്‍ കാരണം. ഏറ്റെടുക്കലിനെ തുടര്‍ന്ന് കമ്പനി നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

രണ്ടാം യു.പി.എ സര്‍ക്കാരാണ് 11,000 കോടി രൂപയുടെ നികുതി അടയ്ക്കണമെന്ന് വോഡഫോണിനോട് ആവശ്യപ്പെട്ടത്. പിഴയും പലിശയുമുള്‍പ്പെടെയാണ് ഈ തുക 20000 കോടി രൂപയായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here