gnn24x7

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ‘ കൊറോണ സെസ് ‘ ഏര്‍പ്പെടുത്തുന്നു

0
251
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഗോള തലത്തിലെന്നപോലെ ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക ഭദ്രതയ്ക്കും വല്ലാതെ കോട്ടങ്ങള്‍ സൃഷ്ടിച്ചിരിരുന്നു. ഇതുമൂലം രാജ്യത്തിന് അനവധി നഷ്ടങ്ങള്‍ അധിക ചെലവുകള്‍ എന്നിവ സംഭവിച്ചു. ഇതിനെ മറികടക്കുവാന്‍ സര്‍ക്കാരിന് കോവിഡ് സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണ്.

എന്നാല്‍ ഇത് ഏതു തരത്തില്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കാം എന്നതില്‍ തീരുമാനമൊന്നും ആയിട്ടില്ല. സര്‍ചര്‍ജ്ജ് ആയി സ്വീകരിക്കണമോ, അഥവാ സെസ് രൂപത്തിലാണോ പിരിക്കുക എന്നതിനെക്കുറിച്ച് അടുത്ത് നടക്കാനിരിക്കുന്ന ബജറ്റില്‍ അന്തിമ തീരുമാനം കുറിക്കും.

രാജ്യം വഹിക്കുന്ന പുതിയ ചെലവുകള്‍ അത് സര്‍ക്കാരിന് വഹിക്കാവുന്നതിന് അപ്പുറമായിരിക്കും. അത് പൊതുജനങ്ങളെ ബുദ്ധിമുട്ടില്ലാതെ സെസ് അഥവാ ടാക്‌സ് എന്ന രീതിയില്‍ പിരിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പെട്രോളിയം, ഡീസല്‍, കസ്റ്റംസ് തീരുവ എന്നിവയ്ക്ക സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here