gnn24x7

ഗാൽവേ മലയാളിക്ക് പേഷ്യൻറ് സേഫ്റ്റി ചാമ്പ്യനായി അംഗീകാരം

0
316
gnn24x7

അയർലണ്ട്: അയർലണ്ടിലെ മലയാളികൾക്കിടയിൽ സുപരിചിതനും പാലാക്കാരനുമായ ജോമിറ്റ് സെബാസ്റ്റിയന് ഗാൽവേ ക്ലിനിക് രണ്ടായിരത്തി ഇരുപത്തിലെ “പേഷ്യൻറ് സേഫ്റ്റി ചാമ്പ്യൻ 2020 ഗാൽവേ ക്ലിനിക് അവാർഡ്” സമ്മാനിച്ചു. ഒരു പൊതുപ്രവർത്തകനായും കൂട്ടുകാരനായും ഗാൽവേ മലയാളികളുടെ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നയാളാണ് ജോമിറ്റ് സെബാസ്റ്റ്യൻ.

രോഗികൾക്ക് മികച്ച ഗുണനിലവാരമുള്ള പരിചരണം നൽകുന്നതിന് വർഷം മുഴുവനും ധാരാളം ശ്രദ്ധ കേന്ദ്രികരിക്കുകയും 2020 ലെ മികച്ച സുരക്ഷിത രോഗി പരിചരണം, രോഗി പരിചരണ ഡെലിവറി, മൊത്തത്തിലുള്ള മാനേജ്മെൻറ്, ഈ വർഷത്തെ പ്രകടനം, സുരക്ഷിതമായ ഇവന്റുകൾ, മികച്ച പി ടി സംതൃപ്തി തുടങ്ങിയവയിൽ മികച്ച പരിശീലന പരിശ്രമങ്ങൾ നടപ്പിലാക്കുന്നതിനും കൂടിയാണ് ഗാൽവേ ക്ലിനിക് “പേഷ്യൻറ് സേഫ്റ്റി ചാമ്പ്യൻ 2020 ഗാൽവേ ക്ലിനിക് അവാർഡ്” എന്ന ഈ അംഗീകാരം നൽകുന്നത്.

അത് കൊണ്ടുതന്നെ ഒരു നേതാവെന്ന നിലയിലും ഓർത്തോപെഡിക്സ് നഴ്‌സിംഗിന്റെ ടീം ലീഡർ എന്ന നിലയിലും 2020 ലെ ഈ കൊറോണ വൈറസ് കാലത്ത് രോഗികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ സ്വീകരിച്ച കരുതൽ നടപടികളെ മുൻനിർത്തിയാണ് ജോമിറ്റ് സെബാസ്റ്റ്യൻ ഈ സമ്മാനത്തിന് അർഹനായത്. കൂടാതെ അദ്ദേഹം ഇപ്രാവശ്യം ഓർത്തോപെഡിക്സ് നഴ്‌സിംഗിന്റെ ടീം ലീഡർ എന്ന നിലയിലും ബാക്കി ടീം അംഗങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നതിനും ഗാൽവേ ക്ലിനിക് ഹോസ്പിറ്റലിൽ ഓർത്തോപെഡിക്സ് സർജിക്കൽ സിഎൻഎം 2 ആയി വർക്ക് ചെയ്യുകായും ചെയ്‌തു.

ഗാൽവേ ക്ലിനികിന്റെ ഇപ്രാവശ്യത്തെ അവാർഡിന് അർഹനായ ജോമിറ്റിനും കുടുംബത്തിനും ആശംസകൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here