കൊല്ലം: കൊല്ലം ജില്ലയിലെ പലര്‍ക്കും കൊറോണയെ നേരിട്ടറിയും. കൊറോണയെ അടുത്ത സുഹൃത്താക്കിയവരും കൂടെ തമസിച്ചവരും ഇതിലുള്‍പ്പെടും. ഇപ്പോഴിതാ കൊറോണയ്ക്ക് വോട്ടുചെയ്തവരും ഇപ്പോള്‍ ഉണ്ടായി. ‘കൊറോണ തോമസ്’ പേരുകൊണ്ട് കോവിഡ് വന്ന കാലഘട്ടത്തില്‍ തന്നെ പേരെടുത്ത വ്യക്തിയാണ്. കൊല്ലം കൊര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന മത്തിലിയിലാണ് കൊറോണ താമസിക്കുന്നത്.
ആദ്യകാലത്ത് കൊറോണ തോമസിനെ പരിഹസിച്ചവരാണ് കൂടുതലും. അനിനുള്ള പ്രധാന കാരണം വിചിത്രമായ ആ പേരുതന്നെ. എന്നാല്‍ കോവിഡ് വന്ന് കൊറോണ വൈറസ് വ്യാപിച്ചപ്പോള്‍ കൊറോണ തോമസ് സൂപ്പര്‍ഹിറ്റായി. മാധ്യമങ്ങള്‍ അവരുടെ പിന്നാലെ ഓടിക്കൂടി. തമാശയായും സീര്യസായും അവരെക്കുറിച്ച് ലേഖനങ്ങളും ടിവി ചാനലുകാരും അടുത്തുകൂടി. അവരെ സംബന്ധിച്ചിടത്തോളം ‘കൊറോണ’ യെ ജീവനോടെ കാണാന്‍ കിട്ടുന്ന അവസരമാണല്ലോ.
ഇതിനിടെ ഗര്‍ഭിണിയായരുന്ന കൊറോണ തോമസ് കോവിഡ് ടെസ്റ്റു ചെയതപ്പോള്‍ ശരക്കും കൊറോണ ബാധിതയായി. നാട്ടുകര്‍ താമശയ്ക്ക് എന്നവണ്ണം ‘കൊറോണയ്ക്കും കൊറോണ’ വന്നു എന്നു പറഞ്ഞു നടന്നു. എന്നാല്‍ കൊല്ലം മെഡിക്കല്‍ കോളേജില്‍ 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം അവളും കുട്ടിയും കൊറോണ വൈറസിനെ പരാജയപ്പെടുത്തി. അപ്പോഴും നാട്ടുകാര്‍ കൊറോണ കൊറോണയെ തകര്‍ത്തു എന്ന് പറഞ്ഞു.
പിന്നീട് വീണ്ടും കൊറോണ തോമസ് നാട്ടുകാര്‍ക്കിടയില്‍ നിറഞ്ഞു നിന്നു. പേരിലെ വൈചിത്ര്യം മുന്നില്‍ കണ്ട്, അതിലൊരു രാഷ്ട്രീയ കാഴ്ചപ്പാടും കൂട്ടിക്കലര്‍ത്തി ബി.ജെ.പിക്കാര്‍ തന്ത്രപൂര്‍വ്വം കൊല്ലം മത്തിലി വാര്‍ഡില്‍ നിന്നും മത്സരിക്കാന്‍ കൊറോണ ചേച്ചിയെ സ്ഥാനാര്‍ത്ഥിയായി. ബി.ജെ.പിയുടെ ലക്ഷ്യം പേരുകൊണ്ട് പ്രസിദ്ധയായ കൊറോണ തോമസ് പുല്ലപോലെ ജയിച്ചങ്ങ് വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ ഇതിലൊന്നും വീഴുന്നവരല്ല എന്ന് അവിടെയും കാണിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നില്‍ കൊറോണ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.





































