gnn24x7

കേരളം ‘ചുവന്നു’ : തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ഇടതിന് വന്‍വിജയം

0
472
gnn24x7

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും പരാമര്‍ശങ്ങളും ഏറ്റവുവാങ്ങിയായിരുന്നു ഇടതുപക്ഷം ഇത്തവണത്തെ ഇലക്ഷനെ അഭിമുഖീകരിച്ചത്. എന്നാല്‍ കേരളം മുഴുവന്‍ ഇടതുപക്ഷത്തിനൊപ്പം നിന്നത് നേതാക്കളെപോലും അത്ഭുതപ്പെടുത്തി. ഇത്തവണത്തെ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ കേരളം എല്‍.ഡി.എഫ്. തൂത്തുവാരി. നിരന്തരം ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും അഴിച്ചുവിട്ട പ്രതിപക്ഷത്തിനും ബി.ജെ.പിക്കുമാണ് ഏറ്റവും കൂടുതല്‍ ആഘാതം ലഭിച്ചത്.

4 കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ 2 എണ്ണം മാത്രമെ കോണ്‍ഗ്രസിന ്‌നേടാനായുള്ളൂ. ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണം എല്‍.ഡി.എഫ്. സ്വന്തമാക്കിയപ്പോള്‍ വെറും 3 എണ്ണം കൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടി വന്നു. മുന്‍സിപ്പാലിറ്റികളില്‍ 35 എണ്ണം എല്‍.ഡി.എഫ് സ്വന്തമാക്കിയപ്പോള്‍ ആസ്വാസമെന്നോണം 45 എണ്ണം കോണ്‍ഗ്രസിന് വിജയിക്കാനായി. എന്നാല്‍ ബ്ലോക്കില്‍ 112 എണ്ണവും എല്‍.ഡി.എഫ്. സ്വന്തമാക്കി. എന്നാല്‍ യു.ഡി.എഫിന് വെറും 40 എണ്ണം കൊണ്ട് ആശ്വാസപ്പെടേണ്ടി വന്നു. എന്നാല്‍ പഞ്ചായത്തുകള്‍ മുഴുവന്‍ 377 എണ്ണം നേടികൊണ്ട് എല്‍.ഡി.എഫ്. തൂത്തുവാരി. എന്നാല്‍ യു.ഡി.എഫിന് വെറും 22 പഞ്ചായത്തുകളാണ് നേടാനായിള്ളൂ. എന്നാല്‍ 28 പഞ്ചായത്തുകള്‍ നേടിക്കൊണ്ട് ബി.ജെ.പി വന്‍ മുന്നേറ്റമാണ് ഇത്തവണ നേടിയത്. കൂടാതെ 4 മുനിസിപ്പാലിറ്റികളും ബി.ജെ.പിക്ക് നേടാനായി.

സ്വപ്‌ന സുരേഷിന്റെയും, ബിനീഷ് കൊടിയേരിയുടെയും വിവാദ കേസുകള്‍ എല്‍.ഡി.എഫിന്റെ ശവക്കുഴി തോണ്ടുമെന്ന് കരുതിയ കോണ്‍ഗ്രസിന് പിഴച്ചു എന്നതാണ് വാസ്തവം. ഗ്രാമപഞ്ചായത്തും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും കോര്‍പ്പറേഷനും എല്ലാം എല്‍.ഡി.എഫ്. തൂത്തുവാരി. സമാശ്വാസ സമ്മാനമെന്നോണം ചിലയിടങ്ങളില്‍ നേരിയ വിജയങ്ങള്‍ ലഭിച്ചുവെങ്കിലും യു.എഡി.എഫ് കോട്ടയില്‍ ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. പ്രസ്താവനകള്‍ ഇറക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണെന്നു വേണം പറയാന്‍. മിക്കയിടങ്ങളിലും മുന്‍പത്തേക്കാള്‍ ഏറെ വോട്ടുകള്‍ നേടാനായതും കുറെയിടങ്ങളില്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയാവാനും കൂടുതല്‍ ഇടങ്ങളില്‍ വിജയിക്കാനുമായത് ബി.ജെ.പിയുടെ വന്‍ വിജയമായി കണക്കാക്കാം.

എന്നത്തെയും പോലെ പിണറായി വിജയന്‍ കൂടുതല്‍ പ്രസ്താവനകളൊന്നും ഇറക്കിയില്ല. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലെന്ന് തെളിഞ്ഞു’ എന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിലെ ആവേശകരമായ വിജയമാണെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഇടതപക്ഷത്തിന്റെ വിജയമല്ല, മറിച്ച് ജനത്തിന്റെ വിജയമാണെന്നുമ നമ്മള്‍ ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാ ജനതയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എല്‍.ഡി.എഫിന്റെ വിജയത്തിന് കളമൊരുക്കിയത് കോണ്‍ഗ്രസാണെന്ന് കെ. സുരേന്ദ്രന്‍ പ്രസ്താവിച്ചു. ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മികച്ച സംഭാവനകളാണ് ഇടതു പക്ഷത്തിന് കേരളത്തില്‍ ഇത്തരത്തില്‍ വിജയം സമ്മാനിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാല്‍ രണ്ട് പ്രളയങ്ങള്‍ വന്നപ്പോഴും, കോറൊണ ദുരന്തം വന്നപ്പോഴും അടിപതറാതെ കേരളം ഭരിച്ച ഇടതുപക്ഷത്തിന് മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമെന്ന അവാര്‍ഡ് ലഭിച്ചപ്പോള്‍ കേരള ജനതയുടെ വീക്ഷണം എന്തായിരിക്കുമെന്ന് ആര്‍ക്കും അനുമാനിക്കായില്ല. എന്നാല്‍ ഇന്നത്തെ ഇലക്ഷന്‍ പ്രഖാപനത്തിന്റെ ദിവസം കേരളത്തിന്റെ മനസ് പുറത്തുവന്നു എന്ന് ഇടതു നേതാക്കള്‍ പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here