gnn24x7

കേരളത്തില്‍ കോവിഡ് നിരക്ക് കുറയുന്നു ഇന്ന് 6862 പേര്‍ രോഗികള്‍

0
229
gnn24x7

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കോവിഡ് നിരക്ക് കുറഞ്ഞു വരുന്നത് വലിയ ആശ്വാസമായെന്ന് ആരോഗ്യവകുപ്പ്. ഇന്ന് കേരളത്തില്‍ 6862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളം കുറച്ചുകൂടെ കരുതലില്‍ നില്‍ക്കുകയാണെങ്കില്‍ വരുന്ന ഏതാനും മാസങ്ങള്‍കൊണ്ട് ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കുള്ള സ്ഥലമായി കേരളത്തെ മാറ്റാമെന്ന് ശൈലടീച്ചര്‍ പ്രത്യാശിക്കുന്നുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ അഹോരാത്രമുള്ള പ്രവര്‍ത്തനവും കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമാക്കിയതുമാണ് ഇതിന് പിന്നിലെന്ന് മന്ത്രി പറയുന്നു. കൂടാതെ വലിയൊര ശതമാനം ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പവും സര്‍ക്കാരിനൊപ്പവും നിന്നു. ഇപ്പോഴും മറ്റൊരു വിഭാഗം ഇതൊന്നും ബാധിക്കാത്ത മട്ടിലും എല്ലാറ്റിലും രാഷ്ട്രീയ ചുവയോടെ നോക്കിക്കാണുകയും ചെയ്യുന്നുണ്ട്. അത് ഇല്ലാതാക്കി കേരളത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പ്രസ്താവിച്ചു.

ഇന്ന് 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോഴും 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമാവുന്നില്ല. ചികിസ്തയിലുണ്ടായിരുന്ന 8802 പേരുടെ പരിശോധനഫലം നെഗറ്റാവായത് വലിയ നേട്ടമാണ്. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറുനുളളില്‍ 61,138 സാമ്പിളുകള്‍ പരിശോധിച്ചുവെന്നാണ് കണക്കുകള്‍. ഇപ്പോഴും കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ 800 ല്‍ അധികം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് അത് 600 ആയി കുറഞ്ഞു. മറ്റു പല ജില്ലകളിലും മറ്റു നിരക്കുകളില്‍ നിന്ന് ഏറെ കുറഞ്ഞു. എന്നാല്‍ വയനാട്ടില്‍ നേരിയ വര്‍ധനവ് കാണുന്നുണ്ട്. മുന്‍പ് 60 മുതല്‍ 100 വരെ രോഗികളുണ്ടായിരുന്ന വയനാട്ടില്‍ ഇന്നു മാത്രം 118 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മാത്രം 26 പേര്‍ കോവിഡ് കാരണം മരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here