gnn24x7

മദ്യലഹരിയിൽ ഒരു യാത്രക്കാരി വിമാനത്തിന്‍റെ ജനൽ തകർത്തു; അടിന്തര ലാൻഡിങ് നടത്തേണ്ടിവന്നതായി ചൈനീസ് എയർലൈൻസ്

0
284
gnn24x7

ബീജിങ്: മദ്യലഹരിയിൽ ഒരു യാത്രക്കാരി വിമാനത്തിന്‍റെ ജനൽ തകർത്തതിനെ തുടർന്ന് അടിന്തര ലാൻഡിങ് നടത്തേണ്ടിവന്നതായി ചൈനീസ് എയർലൈൻസായ ലൂംഗ് അറിയിച്ചു. കഴിഞ്ഞ മാസം 25നാണ് മദ്യലഹരിയിൽ ഒരു യാത്രക്കാരി ആകാശമധ്യേ വിമാനത്തിന്‍റെ ജനൽചില്ല് തകർത്തത്. ഇതേത്തുടർന്ന് വിമാനം ഷെങ്ഷൂവിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

ദാമ്പത്യബന്ധം തകർന്നതിനെ തുടർന്ന് 25 കാരിയായ ലി അമിതമായി മദ്യപിച്ച് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ചൈനീസ് പ്രാദേശിക മദ്യമായ ‘ബൈജിയു’ ഒരു ലിറ്ററോളം അകത്താക്കിയാണ് ലീ വിമാനത്തിൽ അതിക്രമം കാട്ടിയത്. ഈ മദ്യത്തിൽ 30 മുതൽ 60 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട ലി, വിമാനതതിൽ സഹയാത്രികരോട് അപമര്യാദയായി പെരുമാറുകയും അതിക്രമം കാട്ടുകയുമായിരുന്നു. വിമാനജീവനക്കാർക്കുനേരെ കൈയറ്റശ്രമവും നടത്തി.

ലി വിമാനത്തിന്‍റെ ജനൽ ഗ്ലാസിൽ ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജനൽ ഗ്ലാസിന്‍റെ ആദ്യ പാളി ഇടിച്ചുതകർക്കാൻ ലീയ്ക്ക് സാധിച്ചിരുന്നു. ഇതേത്തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്ന സാഹചര്യം ലൂംഗ് എയർലൈൻസ് അറിയിച്ചത്.

സൈനിംഗിൽ നിന്ന് കിഴക്കൻ ചൈനയിലെ തീരദേശ നഗരമായ യാഞ്ചെങ്ങിലേക്ക് തിരിച്ച വിമാനത്തിലായിരുന്നു സംഭവം. യുവതിയുടെ അതിക്രമത്തെ തുടർന്ന് ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്‌ഷൂവിൽ അടിയന്തര ലാൻഡിംഗ് നടത്താൻ പൈലറ്റിനെ നിർബന്ധിതനാക്കി.

വിമാനത്തിനുള്ളിലെ അതിക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനം ഷെങ്‌ഷൂവിൽ ഇറങ്ങുന്നതിന് മുമ്പ് ക്യാബിൻ ക്രൂവിന് മിസ് ലിയെ തടയാൻ കഴിഞ്ഞു, തുടർന്ന് പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here