gnn24x7

രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം

0
416
gnn24x7

രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം. ബിഹാർ സ്വദേശിനിയായ  ജ്യോതികുമാരിയാണ് ലോക് ഡൗൺ കാലത്തെ വിസ്മയമായി മാറിയിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നാണ് പിതാവ് മോഹന്‍ പാസ്വാനുമായി ജ്യോതി ബിഹാറിലേക്ക് സാഹസിക യാത്ര നടത്തിയത്.

ഗുരുഗ്രാമിലെ ഓട്ടോ റിക്ഷ ഡ്രൈവറായ മോഹന്‍ പാസ്വാന് അടുത്തിടെ അപകടത്തിൽ പരുക്കേറ്റ് കിടപ്പിലായി. ജോലി ഇല്ലാതായതോടെ വാടക വീട്ടിൽ നിന്നും ഇറങ്ങാൻ വീട്ടുടമ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പിതാവിനെ വീട്ടിലെത്തിക്കാനുള്ള ദൗത്യം ജ്യോതി ഏറ്റെടുത്തത്.

കയേയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി. ഈ സൈക്കിളിന്റെ കാരിയറിൽ പിതാവിനെ ഇരുത്തിയാണ് ജ്യോതി ബിഹാറിലേക്ക് പുറപ്പെട്ടത്. ദിവസവും 40 കിലോമീറ്ററോളമാണ് സൈക്കിൾ ചവിട്ടിയിരുന്നത്. യാത്രയ്ക്കിടെ ചില ലോറി ഡ്രൈവര്‍മാര്‍ ലിഫ്റ്റ് നൽകിയതും ഇവർക്ക് അനുഗ്രഹമായി, നിലവിൽ സിരുഹള്ളിയിലെ ഗ്രാമത്തില്‍ ക്വാറന്റീനിലാണ് പിതാവും മകളും.

gnn24x7