gnn24x7

ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രകടനം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ താക്കീതുമായി ജർമൻ ആഭ്യന്തര മന്ത്രി രംഗത്ത്

0
208
gnn24x7

ബർലിൻ: ജർമനിയിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ വാരാന്ത്യങ്ങളിൽ പ്രകടനം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ താക്കീതുമായി ജർമൻ ആഭ്യന്തര മന്ത്രി ഹോഴസ്റ്റ് സീഹോഫർ രംഗത്ത്. പ്രക്ഷോഭകരിൽ അധികവും വലതുപക്ഷ തീവ്രവാദ പാർട്ടികളുടെ അനുഭാവികളാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി ആരോപിച്ചു. ഇവർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം കോവിഡ് വ്യാപനം നടത്തി സർക്കാരിനെ പ്രതികൂട്ടിലാക്കുകയാണ് ഇവരുടെ രഹസ്യ അജൻഡയെന്ന് മന്ത്രി പറഞ്ഞു.

പ്രക്ഷോഭകർ മനുഷ്യ അവകാശങ്ങൾ ഉയർത്തി പിടിച്ചാണ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത്. കഴിഞ്ഞ രണ്ട് ശനിയാഴ്ചകളിലും വിവിധ നഗരങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. മാസ്ക് ധരിക്കാതെയും സമൂഹ അകലം പാലിക്കാതെയും നടത്തിയ പ്രകടനത്തിൽ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. വരുന്ന ശനിയാഴ്ചയും പ്രകടനങ്ങൾ ഉണ്ടാകും എന്ന് സർക്കാരിന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം കൈയ്യിലെടുത്താൽ കൈയ്യുംകെട്ടി പൊലീസ് നോക്കി നിൽക്കില്ല എന്ന് സീഹോഫർ മുന്നറിയിപ്പ് നൽകി.

അറവ്ശാലകളിൽ കോവിഡ് ബാധ

ജർമനിയിലെ പ്രമുഖ അറവ് ശാലകളിൽ പണിയെടുക്കുന്ന നൂറിലധികം പേർക്ക് കോവിഡ് ബാധ. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് ഏറെയും. കുറഞ്ഞ നിരക്കിലാണ് ഇവർ ഇവിടെ പണിയെടുക്കുന്നത് ഈ ചൂഷണം ഉടനടി അവസാനിപ്പിക്കുമെന്ന് ജർമൻ തൊഴിൽ മന്ത്രാലയം വെളിപ്പെടുത്തി. അറവ്ശാലകളെ ബാധിക്കുന്ന പുതിയ തൊഴിൽ നിയമം 2021–ൽ ജർമനിയിൽ നിലവിൽ വരും. നിയമം ലംഘിക്കുന്നവർക്ക് ജയിൽ വാസം ഉൾപ്പെടെ കനത്ത ശിക്ഷ സർക്കാർ നൽകാനാണ് നീക്കം.

വിമാന യാത്രക്കാർക്ക് മാസ്ക് നിർബന്ധം

യൂറോപ്യൻ യൂണിയൻ വിമാന യാത്രക്കാർക്ക് പുതിയ മാർഗ നിർദേശം ഇന്നിവിടെ പുറത്ത് വിട്ടു. ആരോഗ്യവകുപ്പ് അംഗീകരിച്ച മാസ്ക് ഉപയോഗിച്ചു വേണം യാത്രക്ക് തയ്യറാകേണ്ടത്. വിമാന ജോലിക്കാർക്കും മാസ്ക് നിർബന്ധം. യാത്രക്കാർ ഒന്നര മീറ്റർ അകലത്തിലെ ഇരിക്കാൻ അനുവദിക്കുകയുള്ളൂ.

ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നു

ജർമനിയിൽ കോവിഡ് ബാധിതരുടെ സംഖ്യ ഗണ്യമായി കുറയുന്നു. ഇന്ന് പുറത്ത് വന്ന കണക്കിൽ പതിനായിരത്തിന് മുകളിലാണു കോവിഡ് ബാധിതരുടെ എണ്ണം.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here