gnn24x7

പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഐഡി കാര്‍ഡില്‍ നായയുടെ ചിത്രം

0
348
gnn24x7

മുർഷിദാബാദ്: പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഐഡി കാര്‍ഡില്‍ നായയുടെ ചിത്രം. 

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ രാംനഗർ ഗ്രാമത്തിലെ താമസക്കാരനായ സുനില്‍ കര്‍മകറിനാണ് നായയുടെ ചിത്രം പതിച്ച വോട്ടര്‍ ഐഡി ലഭിച്ചത്. 

തന്‍റെ വോട്ടർ ഐഡി കാർഡിലെ തെറ്റ് തിരുത്താനായാണ് സുനില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, തന്‍റെ ചിത്രത്തിന് പകരം നായയുടെ ചിത്രം പതിച്ച ഐഡിയാണ് സുനിലിന് തിരികെ ലഭിച്ചത്. 

ഇന്നലെ ദുലാൽ സ്മൃതി സ്കൂളിലേക്ക് സുനിലിനെ വിളിപ്പിച്ച അധികൃതര്‍ ‘തെറ്റ്’ തിരുത്തിയ ഐഡി കാര്‍ഡ് തിരികെ നല്‍കുകയായിരുന്നു. ഒപ്പിട്ട് നല്‍കിയ ഐഡിയിലെ ചിത്രം ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചില്ല എന്നാണ് സുനില്‍ പറയുന്നത്. 

തന്‍റെ അന്തസിനെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇതെന്നും ബിഡിഓ ഓഫീസിനെ സമീപിച്ച് ഇത്തരം വിഷയങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു ആപേക്ഷിക്കുമെന്നും സുനില്‍ വ്യക്തമാക്കി. 

എന്നാല്‍, സുനിലിന്‍റെ ഐഡിയിലെ തെറ്റ് തിരുത്തിയതായും ശരിയായ ഫോട്ടോയോടുകൂടിയ പുതുക്കിയ ഐഡി കാർഡ് ഉടന്‍ ലഭ്യമാക്കുമെന്നും BDO ഓഫീസര്‍ വ്യക്തമാക്കി. 

സുനിലിന്‍റെ അവസാന ഐഡി കാര്‍ഡല്ല ഇതെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സംഭവിച്ച പിഴവാകാം നായയുടെ ചിത്രം വരാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here