gnn24x7

വാളയാർ പെൺകുട്ടികളുടെ മരണം; സി.ഡബ്ല്യൂ.സി ചെയർമാൻ അഡ്വ. എൻ. രാജേഷിനെ സ്​ഥാനത്ത്​ നിന്ന്​ പുറത്താക്കി.

0
537
gnn24x7

പാലക്കാട്​: പാലക്കാട്​ ചൈൽഡ്​ വെൽഫയർ കമ്മിറ്റി (സി.ഡബ്ല്യൂ.സി) ചെയർമാൻ അഡ്വ. എൻ. രാജേഷിനെ സ്​ഥാനത്ത്​ നിന്ന്​ പുറത്താക്കി. കുട്ടികളു​മായി ബന്ധപ്പെട്ട കമ്മിറ്റികളിലൊന്നും രാജേഷിനെ ഉൾപ്പെടുത്തരുതെന്നും സാമൂഹ്യ നീതി വകുപ്പ് നിർദ്ദേശം നൽകി.

വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ​േകസിൽ ഇയാൾ പ്രതിക്കു​േവണ്ടി ഹാജരായത്​ വിവാദമായിരുന്നു. ഇതേ തുടർന്ന്​ സാമൂഹ്യ നീതി ഡയറക്​ടർ അന്വേഷണം ആരംഭിക്കുകയും ചെയ്​തിരുന്നു. സംഭവം വിവാദമായതോടെ ചെയർമാൻ സ്​ഥാനത്തുനിന്നും രാജേഷിനെ സസ്​പെൻഡ്​ ചെയ്​തു. തുടർന്ന്​ ഇയാൾ രാജിക്കത്ത്​ നൽകുകയും ചെയ്​തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here