gnn24x7

കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍പ്രധാനമന്ത്രി ഇന്ന് നേരിട്ട് വിലയിരുത്തും

0
202
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെ നേരിട്ട് കണ്ട് വിലയിരുത്താനും പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയെ കണ്ടറിയുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നു നഗരങ്ങളിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സൈഡസ് ബയോടെക്, പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ബാരത് ബയോടെക് എന്നിവടങ്ങളിലാണ് ഇന്ന് മോദി സന്ദര്‍ശനം നടത്തി വിലയിരുത്തുന്നത്.

വാക്‌സിനേഷനുകള്‍ എപ്പോള്‍ കൃത്യമായി ലഭ്യമാവും എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി കൂടുതലൊന്നും വ്യക്തമായിരുന്നില്ല. പകരം ഇന്ത്യയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട വിവരങ്ങള്‍. ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെട്ട വാക്‌സിനേഷന്‍ ജനുവരിയോടെ ലഭ്യമായി തുടങ്ങുമെന്നാണ് സെറം ഇന്‍സ്റ്റിറ്റിയൂടട്ട് സി.ഇ.ഒ അദര്‍ പൂനവാല അറിയിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം ധ്രുതഗതിയില്‍ നടക്കുന്നതിനാല്‍ ഫിബ്രവരിയോടെ അത് ഇരട്ടിയായി വര്‍ധിക്കുമന്നെും അദ്ദേഹം പ്രത്യാശപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here