gnn24x7

ഇന്ത്യയ്ക്ക് ഇത് വലിയ ആശ്വാസം ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍

0
129
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ രാജ്യത്തിന് വലിയ ആസ്വാസമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രമാണ് തിരുത്തിക്കുറിക്കാന്‍ പോവുന്നതെന്നും ഒരു വലിയ മഹാമാരിയ്ക്ക് എതിരെയുള്ള ശക്തമായ പേരാട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് കൊണ്ട് മരണപ്പെട്ട എല്ലാ ജനങ്ങള്‍ക്കും ഈ ദിവസം സമര്‍പ്പിക്കുന്നുവെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു.

കോവിഡ് വാക്‌സിനേഷന്‍ ഇന്ത്യയില്‍ വന്‍ വിജയമായിരുന്നു ആദ്യ ദിവസം എന്ന് അദ്ദേഹം സന്തോഷത്തോടെ മാധ്യമങ്ങളോട് പ്രസ്താവിച്ചു. എയിംസില്‍ ആദ്യ കോവിഡ് വാക്‌സിന്‍ ശുചീകരണ തൊഴിലാളിയായ മനീഷ്ുകമാറിന് നല്‍കുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി അവിടെ സന്നിഹിതനായരുന്നു. ചടങ്ങില്‍ കോവിഡ് വാക്‌സിനെ മൃതസഞ്ജീവനിയെന്നാണ് മന്ത്രി ഉപമിച്ചത്.

രാജ്യത്ത് വളരെ നല്ല സ്ഥിതി ഉടന്‍ ഉണ്ടാവുമെന്നും ഇപ്പോള്‍ ദേശീയ പോസിറ്റീവിറ്റി നിരക്ക് വളരെ കുറഞ്ഞുവെന്നും ഇതും വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോരാട്ടം വലിയ വിജയത്തിലേക്ക് വരുമെന്നും രാജ്യം മുന്‍പത്തേക്കാള്‍ ഏറെ മുന്‍പില്‍ പോവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here