gnn24x7

വിനോദസഞ്ചാരത്തിന് വന്ന യുവതികാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു

0
138
gnn24x7

വയനാട്: വിനോദ സഞ്ചാരത്തിന് വന്ന യുവതി കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റെ് കെട്ടി താമസിക്കുകയായിരുന്നു. പൊടുന്നനെ കാട്ടാന അക്രമിച്ച് കയറിയപ്പോള്‍ കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും യുവതിക്ക് ഓടി രക്ഷപ്പെടാനായില്ല. തുടര്‍ന്നാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്. റോഡില്‍ നിന്നും വളരെ ഉള്‍പ്രദേശത്ത് ആയതിനാല്‍ പരിക്കേറ്റ യുവതിയെ ഉടനെ ആശുപത്രിയിലെത്തിക്കാനും സാധിച്ചില്ല. തുടര്‍ന്ന് യുവതി മരണപ്പെടുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ ഷഹാന സത്താര്‍ (26) ആണ് ആനയുടെ അക്രമണത്തില്‍ ദാരുണമായി മരണപ്പെട്ടത്. ടെന്റില്‍ നിന്നും ശുചിമുറിയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് കാട്ടാന അക്രമിച്ചത്. എന്നാല്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ് കേസ് ചാര്‍ജ് ചെയ്തു. വേണ്ടത്ര സുരക്ഷയില്ലാതെ ഇത്തരത്തില്‍ ടെന്റുകള്‍ അനുവദിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കേയാണ് റിസോര്‍ട്ടിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ടെന്റ് നിര്‍മ്മിച്ചിരിക്കുന്ന പരിസരത്തു പോലും വ്യക്തമായി കാടു വെട്ടിതെളിയിച്ചിട്ടുണ്ടാിരുന്നില്ല. ആനകളും മറ്റു വന്യ മൃഗങ്ങള്‍ വരാതിരിക്കാനുള്ള കമ്പിവേലികള്‍ പോലും ഉണ്ടാവാത്തത് കൂടുതല്‍ അപകടം സൃഷ്ടിച്ചതാണെന്നാണ് വനം വകുപ്പ് പറയുന്നത്. പേരാമ്പ്രയിലെ ദാറു നുജും കോളേജ് ഓഫ് ആട്‌സ് ആന്‍ഡ് സയന്‍സിലെ സെേെക്കാളജി വിഭാഗം മേധാവിയായിരുന്നു മരിച്ച ഷഹാന സത്താര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here