വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അറിയാതെ ഒരു ലൈക് ഒരു മോഡലിന്റെ ചിത്രത്തില്‍ വീണത് വന്‍ വിവാദമായി മാറി. വത്തിക്കാനിലും മറ്റു സോഷ്യല്‍ മീഡിയയിലും ഇതെക്കുറിച്ച് ചര്‍ച്ചകള്‍ വന്നു. നതാലിയ ഗാരിബോടേ്ാ എന്ന ബ്രസീലിയന്‍ മോഡലിന്റെ ചിത്രത്തിലാണ് ലൈക് വന്നു വീണത്. പക്ഷേ, ഇതെങ്ങിനെ സംഭവിച്ചെന്ന് ആര്‍ക്കും ഒരുപിടിയുമില്ല.
സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് പറഞ്ഞ് വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ ഓഫീസില്‍ നിന്നും ഇന്‍സ്റ്റാഗ്രാമിനോട് വിശദികരണം ചോദിച്ചിരിക്കുകയാണ്. പ്രത്യേകം അനുമതി നല്‍കിയ ഒരു ടീം മാത്രമാണ് പോപ്പിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പക്ഷേ, ഇതെങ്ങിനെ സംഭവിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ഇതെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമോ, സോഷ്യല്‍ മിഡിയയായ ഫെയ്‌സ്ബുക്കോ ഇതെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.





































