മരട് മഹിളാമന്ദിരത്തിലെ 3 പേരെ കാണാതായി; ഇരുമ്പുദണ്ഡിൽ കമ്പികെട്ടി താഴേയ്ക്ക് ഇറങ്ങുകയായിരുന്നെന്ന് പൊലീസ്

0
248

കൊച്ചി: മരട് മഹിളാമന്ദിരത്തിൽ താമസിച്ചിരുന്ന മൂന്നു പെൺകുട്ടികളെ കാണാതായി. വൈറ്റില സ്വദേശിനി ജെ.പ്രിയ (18), പനങ്ങാട് കുമ്പളം സ്വദേശിനി താരകേന്ദു (19) കൊൽക്കൊത്ത ഠാക്കൂർ നഗർ സ്വദേശിനി രജിഷ ചാനബീസ് (19) എന്നിവരെയാണ് കാണാതായത്.

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ദുരിതബാധിതർ, അഗതികളും നോക്കാൻ ആരുമില്ലാത്ത 13 വയസ്സിനുമേൽ പ്രായമുള്ളവരുമായ പെൺകുട്ടികൾ എന്നിവരെയാണ് ഇവിടെ പ്രവേശിപ്പിക്കാറുള്ളത്.

പുലർച്ചെ മൂന്നരയോടെയാണ് പെൺകുട്ടികൾ മുറിയിൽനിന്നു പുറത്തു കടന്നത്. കെട്ടിടത്തിന്റെ മുകളിലെ നിലയിലെ ഇരുമ്പുദണ്ഡിൽ കമ്പി കെട്ടി താഴേയ്ക്ക് ഇറങ്ങുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here