എല്‍.എല്‍.ബി. പാസാകാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍

0
148

ആലപ്പുഴ: എല്‍.എല്‍.ബി. പാസാകാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായ കുട്ടനാട് രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യറാണ് ഒളിവില്‍ പോയത്.

രണ്ടര വര്‍ഷമായി ഇവർ വ്യാജ അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരികയാണ്. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമൻ പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് സെസി ഒളിവില്‍ പോയത്. ഫോണ്‍ സ്വിച്ച് ഓഫാണ്. ഫേസ്ബുക്ക് അക്കൗണ്ടും ഡിലിറ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here