gnn24x7

കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത; വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും

0
211
gnn24x7

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കു സൂചന. വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത ഉണ്ടെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും കടകള്‍ അടച്ചിട്ട് ബാക്കി ദിവസങ്ങളില്‍ തുറക്കുന്നത് മൂലം കൂടുതല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്താനുള്ള സാധ്യത കൂടുതലാണെന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണ്‍ ആള്‍ക്കൂട്ടത്തിന് കാരണമാകുന്നുനിന്നും നേരത്തെ വ്യാപാരികളടക്കമുള്ളവർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.

ടിപിആര്‍ ഇപ്പോഴും പത്തിന് മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗണ്‍ ഫലപ്രദമമാണെന്ന് പറയാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here